HOME
DETAILS

കൊച്ചി സ്റ്റേഡിയം ഇനി ഫിഫയുടെ നിയന്ത്രണത്തില്‍

  
backup
September 25 2017 | 22:09 PM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%87%e0%b4%a1%e0%b4%bf%e0%b4%af%e0%b4%82-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%ab%e0%b4%bf

കൊച്ചി : അണ്ടര്‍ 17 ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ഡി ഗ്രൂപ്പ് മത്സരവേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയവും പരിശീലന മൈതാനങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി ഫിഫക്ക് കൈമാറി. 

സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ലോകകപ്പ് നോഡല്‍ ഓഫിസര്‍ എ.പി.എം മുഹമ്മദ് ഹനീഷ് ജി.സി.ഡി.എ സെക്രട്ടറി എം.സി ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് സമ്മതപത്രം ഫിഫ ഓപറേഷന്‍സ് മേധാവി റോമ ഖന്നക്ക് കൈമാറിയത്. മുഖ്യ സ്റ്റേഡിയവും ലോകകപ്പിനായി തയ്യാറാക്കിയ നാല് പരിശീലന മൈതാനങ്ങളുമാണ് ഫിഫയ്ക്ക് കൈമാറിയത്.
സമ്മതപത്രം സ്വീകരിച്ചുവെങ്കിലും കൊച്ചിയിലെ ലോകകപ്പിന്റെ വിജയത്തിന് സംസ്ഥാന സര്‍ക്കാറിന്റെ എല്ലാ സഹായ സഹകരണങ്ങളും തുടര്‍ന്നും കൂടിയേ തീരുവെന്ന് റോമ ഖന്ന പറഞ്ഞു.
സ്റ്റേഡിയം അനുബന്ധമായി ഇനിയും ചെയ്തു തീര്‍ക്കാനുള്ള ജോലികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ അറിയിച്ചു. കെ.എഫ്.എ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹൈക്കോടതി നിര്‍ദേശ പ്രകാരം ഇന്നലെ അര്‍ധരാത്രിയോടെ സ്റ്റേഡിയത്തിലെ കടകള്‍ മുഴുവന്‍ ഒഴിപ്പിച്ചു.
ഒക്ടോബര്‍ ഏഴിനാണ് കൊച്ചിയിലെ ആദ്യമത്സരം. ഡി ഗ്രൂപ്പിലെ ആദ്യ പോരില്‍ ബ്രസീലും സ്‌പെയിനും ഏറ്റമുട്ടും. ഉത്തര കൊറിയയും നൈജറുമാണ് മറ്റ് രണ്ട് ടീമുകള്‍. ഗ്രൂപ്പ് സിയിലെ ജര്‍മനി, ഗിനിയ അവസാന ഗ്രൂപ്പ് മത്സരവും കൊച്ചിയില്‍ നടക്കും.
ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയില്‍ കൊച്ചിയിലെ മത്സരങ്ങള്‍ക്കായി മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബ്രസീല്‍ ടീം ബുധനാഴ്ച കൊച്ചിയില്‍ എത്തും. മറ്റ് മൂന്ന് ടീമുകള്‍ ഒക്ടോബര്‍ മൂന്നിനകം കൊച്ചിയില്‍ എത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ 'കടുത്ത ആശങ്ക' ; സമാധാനം പുനഃസ്ഥാപിക്കാന്‍ കൂടെ നില്‍ക്കുമെന്ന് വാഗ്ദാനം; മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിനെ കണ്ട് മോദി 

International
  •  3 months ago
No Image

അതൃപ്തി തുടര്‍ന്ന് ഇ.പി; അഴീക്കോടന്‍ രാഘവന്‍ അനുസ്മരണത്തിനും ഇല്ല, എംഎം ലോറന്‍സിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എറണാകുളത്ത്

Kerala
  •  3 months ago
No Image

'കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നതും സൂക്ഷിക്കുന്നതും പോക്‌സോ കുറ്റകൃത്യം'- സുപ്രിം കോടതി; കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കി

National
  •  3 months ago
No Image

തലക്കു മീതെ പാമ്പ്, പരിഭ്രാന്തിയിലായി യാത്രക്കാർ; കണ്ടത് ജബൽപൂർ-മുംബൈ ഗരീബ് രഥ് എക്‌സ്പ്രസിൽ

National
  •  3 months ago
No Image

കാലുകുത്താന്‍ ഇടമില്ലാതെ യാത്ര; വേണാട് എക്‌സ്പ്രസില്‍ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണു

Kerala
  •  3 months ago
No Image

'എന്നെ സംബന്ധിച്ച് 'AI' എന്നാല്‍ അമേരിക്കന്‍ ഇന്ത്യന്‍ സ്പിരിറ്റ്'  ന്യൂയോര്‍ക്കില്‍ മോദി

International
  •  3 months ago
No Image

'കലക്കാതെ കലങ്ങുന്ന നീര്‍ച്ചുഴിപോലെയാണത്രെ പൂരം'; തൃശ്ശൂര്‍പ്പൂരം കലക്കിയതില്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിനെതിരെ സി.പി.ഐ മുഖപത്രം

Kerala
  •  3 months ago
No Image

ഐ.ജി, ഡി.ഐ.ജിമാരെക്കുറിച്ച് പരാമര്‍ശമില്ലാതെ തൃശൂര്‍ പൂരം കലക്കല്‍ റിപ്പോര്‍ട്ട്

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരന്തം: സമസ്ത ധനസഹായ വിതരണം ഇന്ന്

Kerala
  •  3 months ago
No Image

ചെക്കിലെ ഒപ്പ് തെറ്റിക്കല്ലേ; രണ്ടുവർഷം വരെ തടവും പിഴയും ലഭിച്ചേക്കാം

uae
  •  3 months ago