HOME
DETAILS

ബനാറസിലെ വിദ്യാര്‍ഥി പ്രക്ഷോഭം സര്‍വകലാശാലക്ക് വീഴ്ചപറ്റിയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

  
backup
September 27, 2017 | 2:24 AM

%e0%b4%ac%e0%b4%a8%e0%b4%be%e0%b4%b1%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0


വാരണാസി: ബനാറസ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് കാരണമായത് അധികൃതരുടെ വീഴ്ചയാണെന്ന് വാരണാസി കമ്മിഷണറുടെ പ്രാഥമിക റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതോടെ സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍ ഗിരീഷ് ചന്ദ്ര ത്രിപാഠി കടുത്ത സമ്മര്‍ദ്ദത്തിലായി.
വാരണാസി കമ്മിഷണര്‍ നിതിന്‍ ഗൊകാരന്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പ്രശ്‌നം കൈകാര്യം ചെയ്തതില്‍ സര്‍വകലാശാലക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയത്. അതേസമയം ദേശീയ മനുഷ്യാവകാശ കമ്മിഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയും സംസ്ഥാന ഗവര്‍ണറും സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ച സര്‍വകലാശാലക്ക് പുറത്ത് ഒരു വിദ്യാര്‍ഥിനിക്കുണ്ടായ അപമാനത്തെക്കുറിച്ച് നല്‍കിയ പരാതി സര്‍വകലാശാല അവഗണിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. ഇതേ തുടര്‍ന്ന് ക്യാംപസില്‍ കയറി പൊലിസ് നടത്തിയ അക്രമത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിരുന്നു. ഇതോടെ പ്രശ്‌നം രൂക്ഷമായി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചീഫ് സെക്രട്ടറി വാരണാസി കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിലാണ് പ്രശ്‌നം കൈകാര്യം ചെയ്തതില്‍ സര്‍വകലാശാലക്ക് വീഴ്ചപറ്റിയെന്ന് ചൂണ്ടിക്കാട്ടിയത്.
പ്രശ്‌നം ഗൗരവത്തോടെ കാണാന്‍ അധികൃതര്‍ തയാറാകാത്തതുകാരണം ഇത് സങ്കീര്‍ണമായ സാഹചര്യത്തിലേക്ക് വഴിവച്ചതായി കമ്മിഷണര്‍ നിതിന്‍ ഗോകാരന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ കുറിച്ചും ഇത് അടിച്ചമര്‍ത്താന്‍ പൊലിസ് സ്വീകരിച്ച നടപടിയും സംബന്ധിച്ച് അന്വേഷിച്ച് തയാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് അദ്ദേഹം സര്‍വകലാശാലയെ കുറ്റപ്പെടുത്തിയത്. ഇന്നലെ സംസ്ഥാന ചീഫ് സെക്രട്ടറി രാജിവ് കുമാറിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
തീവ്രമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിട്ടും ഇത് സര്‍വകലാശാല കൈകാര്യം ചെയ്ത രീതി ശരിയായില്ല. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം രൂക്ഷമായതിന് കാരണം സര്‍വകലാശാലയുടെ നിലപാടാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിദ്യാര്‍ഥിനി പീഡനത്തിനിരയായ സംഭവത്തില്‍ പ്രതിഷേധം ശക്തമായെങ്കിലും ഇത് സര്‍വകലാശാലാ ഭരണ നിര്‍വഹണ വിഭാഗം കൈകാര്യം ചെയ്ത രീതിയില്‍ വലിയ പാളിച്ചയുണ്ടായതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതിനിടയില്‍ ഇന്നലെ ഡല്‍ഹിയില്‍ നടന്ന സര്‍വകലാശാലയുടെ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ യോഗത്തില്‍ അലഹബാദ് ഹൈക്കോടതി റിട്ട. ജഡ്ജിയെ അന്വേഷണം നടത്താന്‍ നിയോഗിച്ചതായി വൈസ് ചാന്‍സ്‌ലര്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ വൈസ് ചാന്‍സ്‌ലറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളെ പ്രത്യേകിച്ചും പെണ്‍കുട്ടികളെ നിഷ്ഠൂരമായി പൊലിസ് മര്‍ദിച്ചതായ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
സര്‍വകലാശാലക്ക് പുറത്ത് മൂന്നംഗ സംഘം ഒരു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായ സംഭവമാണ് പ്രശ്‌നത്തിന് കാരണം. ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും സര്‍വകലാശാല തികഞ്ഞ അലംഭാവമാണ് ഇക്കാര്യത്തില്‍ കാണിച്ചത്. ഇതേതുടര്‍ന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലിസ് ലാത്തിച്ചാര്‍ജ് ചെയ്തതോടെ പ്രശ്‌നം രൂക്ഷമാവുകയായിരുന്നു.
അതേസമയം ഓരോ വിദ്യാര്‍ഥിനികളും പറയുന്ന രീതിയില്‍ സര്‍വകലാശാലയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് ബനാറസ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഗിരീഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു.
സര്‍വകലാശാലയിലുണ്ടായ സംഭവത്തില്‍ ദുഃഖമുണ്ടെന്ന് പറഞ്ഞ അദ്ദേഹം ചില പ്രശ്‌നങ്ങള്‍ സ്വയം സൃഷ്ടിച്ചെടുത്തവയാണെന്നും ആരോപിച്ചു. സര്‍വകലാശാല രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള സ്ഥലമല്ല. യുവാക്കള്‍ സത്യത്തിനും നീതിക്കുമായി നിലകൊള്ളണം. എന്നാല്‍ അതല്ല പലപ്പോഴും ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികളെ ക്യാംപസില്‍ കയറി പൊലിസ് മര്‍ദിച്ചിട്ടില്ലെന്നും വൈസ് ചാന്‍സ്‌ലര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സേനയുടെ അന്തസ്സിന് ചേരാത്തവർക്ക് സ്ഥാനം നൽകില്ല': പൊതുജനങ്ങളോടുള്ള പൊലിസിന്റെ പെരുമാറ്റം മികച്ചതാക്കാൻ പ്രത്യേക പരിശീലനം; മുഖ്യമന്ത്രി പിണറായി വിജയൻ

Kerala
  •  3 days ago
No Image

വീട്ടുമുറ്റത്ത് നല്ലൊരു പൂന്തോട്ടമുണ്ടോ? എങ്കിൽ നിങ്ങളായിരിക്കാം ആ ഭാ​ഗ്യശാലി; ഹോം ​ഗാർഡൻ മത്സരവുമായി ദുബൈ

uae
  •  3 days ago
No Image

കാൻസർ രോഗികൾക്ക് ആശ്വാസം: കെ എസ് ആർ ടി സിയിൽ സൗജന്യ യാത്ര; ഫ്രീ പാസ്സിന് അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം

Kerala
  •  3 days ago
No Image

സൂപ്പർ കപ്പ്: കോൾഡോയുടെ ഇരട്ട പ്രഹരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയം

Football
  •  3 days ago
No Image

അൽ അവീർ മാർക്കറ്റിൽ ഇനി 'സ്മാർട്ട് പാർക്കിംഗ്': ഒരുങ്ങുന്നത് 3,000 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം

uae
  •  3 days ago
No Image

കോഴിക്കോട് ചക്കിട്ടപ്പാറയിൽ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് ശബ്ദവും നേരിയ ചലനവും അനുഭവപ്പെട്ടതായി നാട്ടുകാർ

Kerala
  •  3 days ago
No Image

ഇവിടെ 'ബിൻ' റോഡാണ്; ഐസ്‌ക്രീം കവറിനായി ഡസ്റ്റ്ബിൻ ചോദിച്ച വിദേശിക്ക് കിട്ടിയ മറുപടി വൈറൽ

latest
  •  3 days ago
No Image

'എന്തുകൊണ്ടാണ് ഇത്രയും കാലം അവനെ പുറത്തിരുത്തിയത്?'; ഇന്ത്യൻ ടീം മാനേജ്‌മെന്റിനെ ചോദ്യം ചെയ്ത് ആകാശ് ചോപ്ര

Cricket
  •  3 days ago
No Image

സോഹാറിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് ഏഷ്യൻ പൗരൻമാർ പിടിയിൽ

oman
  •  3 days ago
No Image

കോയമ്പത്തൂരിൽ 19-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ആൺസുഹൃത്തിന് ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതം

National
  •  3 days ago