കരിവെള്ളൂരില്‍ മൂന്നു കടകളില്‍ കവര്‍ച്ച; വെള്ളിയാഭരണങ്ങള്‍ മോഷണം പോയി
പയ്യന്നൂര്‍: കരിവെള്ളൂരില്‍ ജ്വല്ലറി വര്‍ക്സ് സെന്ററുകളിലും പലചരക്കു കടയിലും കവര്‍ച്ച. ഇന്നലെ പുലര്‍ച്ചെയാണു സംഭവം. തെക്കെ മണക്കാട്ടെ സി.കെ.വി ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള സി.കെ.വി ജ്വല്ലറി വര്‍ക്സിലും മരുമകന് വി.വി ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറി വര്‍ക്സിലും സമീപത്തെ ടി.പി ജുനൈദിന്റെ ഉടമസ്ഥതയിലുള്ള ജമാല്‍ സ്റ്റോറിലുമാണു കവര്‍ച്ച നടന്നത്. മുന്വശത്തെഷട്ടര് ഉയര്‍ത്തിയാണു കവര്‍ച്ച നടന്നത്. ജ്വല്ലറി വര്‍ക്സില്‍ നിന്നു വെള്ളി ആഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്. തകിടുകളും ഉറുക്കുകളും മറ്റും മോഷണം പോയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പും ഈ സ്ഥാപനങ്ങളില്‍ കവര്‍ച്ച നടന്നിരുന്നു. അന്ന് സ്വര്‍ണാഭരണങ്ങള്‍ ഉള്‍പ്പെടെ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിരുന്നു.
ജുനൈദിന്റെ പലചരക്കു കടയില്‍ നിന്നു ചില്ലറ നാണയങ്ങള്‍ മാത്രമെ നഷ്ടപ്പെട്ടിട്ടുള്ളു. അതേസമയം തൊട്ടടുത്തു പ്രവര്‍ത്തിക്കുന്ന കരിവെളളൂര്‍ സര്‍വിസ് സഹകരണ ബാങ്കിന്റെ സി.സി.ടി.വിയില്‍ കവര്‍ച്ചക്കാരുടെ ദൃശ്യങ്ങള്‍ പതിഞ്ഞതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. മൂന്നംഗ സംഘത്തിന്റെ ദൃശ്യം പുലര്‍ച്ചെ രണ്ടോടെയാണു സി.സി.ടി.വിയില്‍ പതിഞ്ഞത്. വിവരമറിഞ്ഞ് പയ്യന്നൂര്‍ പൊലിസ് സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."