HOME
DETAILS

വനിത ഡ്രൈവിങ് അനുമതി: ആറു ലക്ഷത്തിലേറെ വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമണ്ടണ്ടാകും

  
backup
September 28 2017 | 21:09 PM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ae%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%b1%e0%b5%81


റിയാദ്: സഊദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കിയതോടെ ഡ്രൈവിങ് മേഖലയില്‍ നിന്നും ആറു ലക്ഷത്തിലധികം വിദേശികള്‍ക്ക് ഉടന്‍ തൊഴില്‍ നഷ്ടമുണ്ടണ്ടാകുമെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിലെ വനിതാ തൊഴില്‍ പദ്ധതി വിഭാഗം മേധാവി ഡോ. ഫാത്വിന്‍ ആലുസാരി പറഞ്ഞു. സല്‍മാന്‍ രാജാവിന്റെ പ്രഖ്യാപനം ദേശീയ സമ്പത്ത് വ്യവസ്ഥയില്‍ വന്‍ സ്വാധീനം ചെലുത്തുന്നതാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
രാജ്യത്ത് പതിനാലു ലക്ഷത്തിലധികം വീട്ടു ജോലിക്കാരാണ് നിലവിലുള്ളത്. ഇവര്‍ക്കായി പ്രതിവര്‍ഷം സഊദി കുടുംബങ്ങള്‍ 33 ബില്യണ്‍ റിയാലാണ് ചെലവഴിക്കുന്നത്. ഇത് ഒഴിവാകുന്നതിനോടൊപ്പം തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം വര്‍ധിപ്പിക്കാനും പുതിയ നടപടി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡ്രൈവിങ് വിലക്കായിരുന്നു തൊഴില്‍ രംഗത്ത് നിന്നും വനിതകളെ പിന്നോട്ടടിച്ചിരുന്നത്. തൊഴിലെടുക്കുന്ന സഊദി വനിതകളില്‍ അവരുടെ ശമ്പളത്തിന്റെ പകുതിയും ഡ്രൈവര്‍മാര്‍ക്ക് നല്‍കുകയായിരുന്നു. സഊദിയില്‍ മലയാളി ഡ്രൈവര്‍മാരുടെ സാന്നിധ്യം ശക്തമായിരുന്നു. പുതിയ നിയമം മലയാളികളടക്കമുള്ളവരെ സാരമായി ബാധിക്കും.
വനിതകള്‍ക്ക് ഡ്രൈവിങിനുള്ള അനുമതിയെ സഊദി പണ്ഡിതരും സ്വാഗതം ചെയ്തു. സ്ത്രീകളെ വാഹനമോടിക്കാന്‍ അനുവദിക്കുന്നത് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തിനും രാജ്യത്തിന്റെ നിയമ വ്യവസ്ഥക്കും എതിരല്ലെന്ന് സഊദി പണ്ഡിത സഭയിലെ ഉന്നത അംഗം അബ്ദുള്ള ബിന്‍ അബ്ദുല്‍ മുഹ്‌സിന്‍ അല്‍ തുര്‍ക്കി അഭിപ്രായപ്പെട്ടു. സഊദി ഭരണകൂടത്തിന്റെ നടപടി ശരിയും നീതിയുക്തവും മുന്നോട്ടുള്ള പ്രയാണത്തിന് ശക്തമായ ഊര്‍ജ്ജവുമാണെന്ന് ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡയറക്റ്റര്‍ ഡോ. സുലൈമാന്‍ ബിന്‍ അബ്ദുള്ള അബല്‍ ഖൈല്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  27 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  31 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  41 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  44 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago