ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശന വിവാദം: കടകംപള്ളിയ്ക്ക് ജാഗ്രതക്കുറവെന്ന് സി.പി.എം സംസ്ഥാന സമിതി
തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശന വിവാദത്തില്‍ സി.പി.എം സംസ്ഥാന സമിതിയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വിമര്‍ശനം. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമിതിയില്‍ അവതരിപ്പിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയ്ക്ക് അകത്തും പുറത്തും വിമര്‍ശനമുയര്‍ന്നെന്ന് പരാമര്‍ശമുണ്ടായി. വിവാദം ഒഴിവാക്കാന്‍ സ്വയം ശ്രമിക്കേണ്ടതായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പാര്‍ട്ടി നടപടിയില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. വിഷയത്തിലുള്ള മന്ത്രിയുടെ വിശദീകരണം അംഗീകരിച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് നടപടി വേണ്ടെന്ന് തീരുമാനിച്ചത്.
കഴിഞ്ഞ അഷ്ടമി രോഹിണിദിനത്തില് കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."