ബി.ജെ.പി ജനരക്ഷാ യാത്ര നാളെ മുതല്‍
കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര നാളെ പയ്യന്നൂരില്‍ ആരംഭിക്കും. 'എല്ലാവര്‍ക്കും ജീവിക്കണം' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന യാത്ര 17ന് തിരുവനന്തപുരത്ത് സമാപിക്കുമെന്ന് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 11ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ജാഥാ ലീഡര്‍ കുമ്മനം രാജശേഖരന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ഒ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷനാകും.
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, എം.പിമാരായ സുരേഷ് ഗോപി, റിച്ചാഡ് ഹെ, നളിന്‍ കുമാര്‍ കട്ടീല്‍, നേതാക്കളായ എച്ച്. രാജ, ബി.എന്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് മൂന്നിന് പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിലെ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി പദയാത്ര ആരംഭിക്കും. ആദ്യ സ്വീകരണ കേന്ദ്രമായ പിലാത്തറ വരെ കാല്‍നടയായി അമിത് ഷാ പങ്കെടുക്കും.
രണ്ടാം ദിവസമായ നാലിന് കീച്ചേരിയില്‍നിന്ന് ജാഥ ആരംഭിച്ച് കണ്ണൂരില്‍ അവസാനിക്കും. മൂന്നാം ദിനമായ 5ന് മമ്പറത്ത്‌നിന്ന് ആരംഭിക്കുന്ന ജാഥ പിണറായി വഴി തലശേരിയില്‍ സമാപിക്കും. ആദ്യ ദിനം 9.8 കി.മി ദൂരവും മൂന്നാം ദിനം 11 കി.മി ദൂരവും അമിത് ഷാ ജാഥയില്‍ കാല്‍നടയായി പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."