സാമ്പത്തിക തട്ടിപ്പ്: വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍
ലണ്ടന്‍: മദ്യരാജാവ് വിജയ് മല്യ സാമ്പത്തിക തട്ടിപ്പു കേസില്‍ ലണ്ടനില്‍ അറസ്റ്റിലായി. ഇതു രണ്ടാമത്തെ തവണയാണ് സാമ്പത്തിക തട്ടിപ്പു കേസില്‍ വിജയ് മല്യ ലണ്ടനില്‍ അറസ്റ്റിലാവുന്നത്.
എസ്.ബി.ഐ അടക്കമുള്ള ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയുടെ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യ ഒരു വര്‍ഷത്തിലേറെയായി ലണ്ടനിലാണ് കഴിയുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിനാണ് മല്യ നാടുവിട്ടത്. ഏപ്രിലില്‍ ഇന്ത്യയുടെ ആവശ്യത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ലണ്ടനില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു.
മല്യയെ വിചാരണ ചെയ്യാന്‍ വേണ്ടി ഇന്ത്യയിലേക്കു തിരിച്ചയക്കണമെന്ന് ബ്രിട്ടണോട് ആവശ്യപ്പെട്ടിരുന്നു. പാസ്പോര്‍ട്ട് റദ്ദാക്കിയെങ്കിലും സ്ഥിരവാസ പദവിയുള്ളതിനാല്‍ അതും ഏറ്റില്ല. കേസുകളില്‍ ഹാജരാവാന്‍ മല്യയ്ക്ക് നിരവധി തവണ വാറണ്ട് ലഭിച്ചിരുന്നുവെങ്കിലും ഹാജരാവുകയുമുണ്ടായില്ല. അതിനിടെയാണ് ഇപ്പോള്‍ ലണ്ടനില്‍ വീണ്ടും അറസ്റ്റിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."