HOME
DETAILS

പേരുകള്‍ മാറ്റുന്ന കാലം: കണ്ണ്‌പൊത്തി ഇരുട്ടാണെന്ന് പുലമ്പുന്ന കാലം

  
backup
October 04 2017 | 01:10 AM

today-articles-04-10-17-ahammed-kabeer

ബി.ജെ.പി.സര്‍ക്കാരുകള്‍ കേന്ദ്രത്തിലും യു.പി. അടക്കം പല സംസ്ഥാനങ്ങളിലും അധികാരത്തില്‍ വന്നതിന്റെ ഫലമായി പേരുമാറ്റങ്ങള്‍ തകൃതിയില്‍ നടക്കുന്നു. യു.പി. മുഖ്യമന്ത്രിയായി യോഗി വന്ന ഉടനെ അദ്ദേഹം എടുത്ത ഒരു തീരുമാനം വാരണാസിക്കടുത്തുള്ള മുഗള്‍ സാരായി റെയില്‍വേ ജങ്ഷന്റെ പേര് മാറ്റി ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരിടാനായിരുന്നു.
ഹൗറയെ ഡല്‍ഹിയുമായി ബന്ധിപ്പിക്കാന്‍ പണ്ട് ണ്ട പണ്ടണ്ട് എന്ന് പറഞ്ഞാല്‍ വളരെ പണ്ടണ്ട് ഈസ്റ്റ് ഇന്ത്യാ റെയില്‍വേ കമ്പനി തീരുമാനിക്കുന്നു. അതിന്റെ നടപടികള്‍ സ്വീകരിച്ച് മുന്നോട്ട് പോകുന്നു. യമുനയുടെ പടിഞ്ഞാറന്‍ ഭാഗത്തെ മുഗള്‍ സാരായി നഗരം ആ പാതയില്‍ ആയിരുന്നു. സ്വാഭാവികമായും പുതിയ സ്റ്റേഷന് ആ നാടിന്റെ പേരു വന്നു എന്ന് മാത്രം. അക്കാലത്തെ ഒരു നഗരം. ഇപ്പോള്‍ അത് ഒരു മുനിസിപ്പല്‍ ആസ്ഥാനം കൂടിയാണ് . രാജ്യത്തെ വലിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്ന്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാര്‍ഷലിങ് യാര്‍ഡ് അവിടെയാണെന്നാണറിവ്.
സ്റ്റേഷന്റെ പേര് മാറ്റാനായിരുന്നു ഉത്തരവ്, അത് ജങ്ഷനായതിനാല്‍ ഉത്തരവ് തിരുത്തേണ്ടണ്ടി വന്നു. അതിനാല്‍ ലക്ഷ്യംവച്ച നാളില്‍ പേരുമാറ്റം നടന്നില്ല. ഇനി കാത്തിരുന്ന് കാണാം.
മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരില്‍ ഡല്‍ഹി നഗരത്തില്‍ ഒരു റോഡ് വേണമെന്ന നിര്‍ദേശം സ്വാഗതാര്‍ഹം എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടണ്ടാവില്ല. പേരിടാത്ത പല റോഡുകള്‍ അവിടെ ഉണ്ടണ്ട്. വിജയ മാര്‍ഗ് പോലെ വേണമെങ്കില്‍ മാറ്റാവുന്നവയും ഉണ്ടണ്ട്. ഒരേ വ്യക്തിയുടെ സ്മരണക്കായി പല പേരുകളില്‍ ഒന്നിലേറെ റോഡുകള്‍ അവിടെ കാണാം. എന്നാല്‍ ഔറംഗസീബ് റോഡിന്റെ തന്നെ പേര് മാറ്റി അബ്ദുല്‍ കലാമിന്റെ പേരില്‍ ആക്കാനായി തീരുമാനം. ഒരേ സമയം രണ്ടണ്ട് പേരെ അപമാനിക്കാന്‍ കഴിയുന്ന ആ വിരുതിലെ കളി എത്ര വിചിത്രം.
ബ്രിട്ടീഷ് ഭരണാധികാരികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഉദ്യോഗസ്ഥന്മാരുടെയും പേരില്‍ നിരവധി റോഡുകള്‍ ഉള്ള നമ്മുടെ ആസ്ഥാന നഗരിയിലാണ് ഈ പുതിയ കളി നടക്കുന്നത്. ഇതൊക്കെ രോഗാതുരമായ ഒരു മാനസിക ഘടനയുടെ ചപലതകള്‍ ആണെങ്കിലും അത് നല്‍കുന്ന സൂചനകള്‍ പ്രതിലോമപരമാണെന്നത് മാത്രമല്ല ചരിത്രത്തിലെ വിസ്മയകരമായ ഒരു അധ്യായത്തോടുള്ള വെറുപ്പും ശ്രദ്ധിക്കപ്പെടേണ്ടണ്ടതാണ്.
പുരാവസ്തുക്കള്‍ സംരക്ഷിച്ച് പരിപാലിക്കുന്നതില്‍ വലിയ താല്‍പര്യം എടുക്കുന്ന ഇന്റാക്കിന്റെ പ്രതിനിധി എ.ജി.കെ. മേനോന്‍ ഈ ശ്രമങ്ങള്‍ക്കെതിരേ പ്രതികരിച്ചത് ഇപ്പോള്‍ ഓര്‍മ വരുന്നു. 'ചരിത്രം മാറ്റാന്‍ ആര്‍ക്കും ആവില്ല. അതിനി തിരുത്താനും ആവില്ല.'
അതൊക്കെ സംഭവിച്ച് കഴിഞ്ഞു. ആ കാലം കഴിഞ്ഞ് പോയി. ഇന്നലത്തെ പുഴയില്‍ ഇന്ന് നമുക്ക് നീന്താനാവില്ലല്ലോ. ഇന്നലെ നമുക്ക് യോജിക്കാനാവുന്നത് മാത്രമല്ല നടന്നിട്ടുണ്ടണ്ടാവുക. ഇന്നും അങ്ങനെയല്ല.
നാളെയും അങ്ങനെ ആവണമെന്നില്ല. ഓരോന്നിലെയും ശരികള്‍ സ്വീകരിച്ചും തെറ്റുകള്‍ ആവര്‍ത്തിക്കാതെയും ജീവിക്കുന്നതാണ് നമ്മുടെ നിയോഗമെന്ന് യോഗിയും കൂട്ടരും മനസ്സിലാക്കാത്തത് ഒരു രാജ്യത്തിന്റെ ദുര്യോഗം എന്നേ പറയാനാകൂ.
യു.പി. സര്‍ക്കാരിന്റെ പുതിയ വിനോദസഞ്ചാര കൈപ്പുസ്ത്തകം ഈ കുത്സിത നീക്കത്തിന്റെ മറ്റൊരു തെളിവ് മാത്രം. അതില്‍ വിശ്വപ്രസിദ്ധമായ താജ് മഹലിനെ പരാമര്‍ശിക്കുന്നു പോലുമില്ല. സത്യത്തിന്റെ നേരെ പുറം തിരിഞ്ഞ് നില്‍ക്കുന്ന വിവരക്കേടും അല്‍പ്പത്തവും സഹിക്കാന്‍ നാം വിധിക്കപ്പെട്ടിരിക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പ് താജ് മഹല്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തെ പ്രതിനിധീകരിക്കുന്നില്ല എന്ന് യോഗി വിധിച്ചിരുന്നത് കൂടി ഇത്തരുണത്തില്‍ ഓര്‍ക്കുക.
മുന്‍വിധിയോടെയും പക്ഷപാതിത്വത്തോടെയും ചരിത്രത്തിലെ വ്യക്തികളെയും സംഭവങ്ങളെയും സമീപിക്കുന്നത് പ്രാകൃതമാണ്, വികല പരികല്‍പനയും. മനഃപൂര്‍വ്വം കാര്യങ്ങള്‍ വളച്ചൊടിക്കുന്നവര്‍ നാളെ നിരാശപ്പെടേണ്ടണ്ടി വരും. യോഗിയും സംഘവും വായിക്കുന്നത് പോലെയല്ല അനേകം പണ്ഡിതന്മാര്‍ ഔറംഗസീബിനെ വായിക്കുന്നത്.മാറി മാറി വന്ന ഭരണകൂടങ്ങളെ വിലയിരുത്തുന്നത്.
മറ്റ് പലരിലും എന്ന പോലെ വിവിധ വീക്ഷണങ്ങളും നിരീക്ഷണങ്ങളും ആധികാരികമായി ഔറംഗസീബിനെ കുറിച്ച് നിലവിലുണ്ടണ്ട്. അതൊന്നും ഒറ്റയടിക്ക് തമസ്‌ക്കരിക്കാനാവുമെന്ന് കരുതുന്നത് വെറുതെയായിരിക്കും.
വായനയും പഠനവും വ്രതശുദ്ധിയോടെ നെഞ്ചേറ്റുന്ന യുവതലമുറ ഇവിടെ വളര്‍ന്ന് വരുന്നുണ്ടണ്ട്. അവര്‍ ചരിത്രത്തെ വിലയിരുത്തും. പുനര്‍ വായനയുടെ ഭൂമികയില്‍ അവര്‍ കാലുറച്ച് നില്‍ക്കും. ജനങ്ങളെ ഭിന്നിപ്പിക്കുന്ന മാമൂലുകളുടെ മാറാലകള്‍ അവര്‍ തുടച്ച് മാറ്റും. തീവ്ര വലത് പക്ഷ ചിന്തകള്‍ നാളെ അടിയറവ് പറയുക തന്നെ ചെയ്യും. നവജാഗരണം വിരിയിക്കുന്ന ജാഗ്രതയില്‍ പുതിയ തലമുറ സമചിത്തതയില്‍ അധിഷ്ഠിതമായ സഹവര്‍ത്തിത്വം ജനങ്ങളില്‍ ഉറപ്പ് വരുത്തി രാജ്യത്തെ വീണ്ടെണ്ടടുക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹിഷ്‌ക്കരണത്തില്‍ ഇടിഞ്ഞ് സ്റ്റാര്‍ബക്‌സ്; മലേഷ്യയില്‍ മാത്രം അടച്ചുപൂട്ടിയത് 50 ഓളം ഔട്ട്‌ലെറ്റുകള്‍

International
  •  20 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; അന്വേഷണറിപ്പോര്‍ട്ട് ഇന്നുതന്നെ ഹാജരാക്കണമെന്ന് കോടതി

Kerala
  •  20 days ago
No Image

യു.എസില്‍ ജൂതവിഭാഗത്തിലെ പുതുതലമുറക്കിഷ്ടം ഹമാസിനെ; ഇസ്‌റാഈല്‍ ക്രൂരതയെ വെറുത്തും ഗസ്സയെ ചേര്‍ത്തു പിടിച്ചും ഈ കൗമാരം 

International
  •  20 days ago
No Image

ആലപ്പുഴയിലും അപകടം; ശുചിമുറിയിലെ കോണ്‍ക്രീറ്റ് പാളി ഇളകിവീണു, ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Kerala
  •  20 days ago
No Image

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

Kerala
  •  20 days ago
No Image

'ഒരിക്കല്‍ രാജിവെച്ചതാണ്, ഇനി വേണ്ട'; സജി ചെറിയാന് സി.പി.എമ്മിന്റെ പിന്തുണ

Kerala
  •  20 days ago
No Image

മുനമ്പം കേസിലെ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത്; മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി വഖഫ് ട്രൈബ്യൂണല്‍; കേസ് പരിഗണിക്കുന്നത് മാറ്റി

Kerala
  •  20 days ago
No Image

നിജ്ജാര്‍ വധം: മോദിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച് ട്രൂഡോ

International
  •  20 days ago
No Image

സംസ്ഥാനം ആവശ്യപ്പെട്ട 2,219 കോടി പരിഗണനയില്‍; വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍

Kerala
  •  20 days ago
No Image

കാസര്‍കോട് സ്‌കൂളിലെ ഭക്ഷ്യവിഷബാധ; പാല്‍വിതരണം നിര്‍ത്തിവച്ചു, ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി

Kerala
  •  20 days ago