മധ്യപ്രദേശില്‍ കര്‍ഷകരെ വിവസ്ത്രരാക്കി പൊലിസ് മര്‍ദിച്ചു
ഭോപ്പാല്‍: വിവിധ ആവശ്യങ്ങളുമായി സമരം ചെയ്ത കര്‍ഷകരെ മധ്യപ്രദേശില്‍ പൊലിസ് വിവസ്ത്രരാക്കി മര്‍ദിച്ചു. മണിക്കൂറുകളോളം അര്‍ധ നഗ്നരാക്കി പൊലിസ് സ്റ്റേഷനില്‍ ഇരുത്തിയ കര്‍ഷകരെ സ്റ്റേഷനില്‍നിന്ന് പുറത്തിറങ്ങിയ ശേഷമാണ് വസ്ത്രം ധരിക്കാന്‍ അനുവദിച്ചത്. കാര്‍ഷിക വായ്പ എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ പൊലിസ് നടത്തിയ വെടിവയ്പില്‍ അഞ്ചു കര്‍ഷകരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിനു ശേഷമാണ് വീണ്ടും കര്‍ഷകരെ അവഹേളിക്കുന്ന നിലപാട് ഉണ്ടായത്. ബുന്ദേല്‍ഘണ്ഡിലെ തിക്കാംഗഡിലാണ് കര്‍ഷകരെ പൊലിസ് വിവസ്ത്രരാക്കി മര്‍ദ്ദിച്ചത്.
കര്‍ഷകര്‍ അര്‍ധ നഗ്നരായി പോലീസ് സ്റ്റേഷനില്‍ ഇരിക്കുന്നതിന്റെയും വസ്ത്രം കൈയില്‍ പിടിച്ച് സ്റ്റേഷന് പുറത്ത് പോകുന്നതിന്റേയും ദൃശ്യം കോണ്‍ഗ്രസാണ് പുറത്തുവിട്ടത്.
ജില്ലാ ഭരണകാര്യാലയത്തിനുമുന്പില് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുകയായിരുന്ന കര്‍ഷകരെ പിടികൂടി സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത് കോണ്‍ഗ്രസിന്റെ തീരുമാനപ്രകാരമാണെന്നും ഇവര്‍ പൊലിസിനുനേരെ കല്ലെറിഞ്ഞതുകൊണ്ടാണ് അറസ്റ്റ് ചെയ്തതെന്നുമാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പ്രതികരിച്ചത്.
സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് കോണ്‍ഗ്രസും വിവസ്ത്രരാക്കിയതിനെകുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മധ്യപ്രദേശ് അഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."