HOME
DETAILS

സാമ്പത്തിക വര്‍ഷം പകുതി കഴിഞ്ഞു: പദ്ധതി നിര്‍വഹണത്തില്‍ 10 ശതമാനം പോലും കടക്കാതെ 35 തദ്ദേശ സ്ഥാപനങ്ങള്‍

  
backup
October 04 2017 | 22:10 PM

153216-2

കൊണ്ടോട്ടി: സാമ്പത്തിക വര്‍ഷം പകുതി പിന്നിട്ടിട്ടും വാര്‍ഷിക പദ്ധതിയില്‍ സംസ്ഥാനത്ത് 35 സ്ഥാപനങ്ങള്‍ ഇതുവരെ പത്ത് ശതമാനം പോലും പൂര്‍ത്തിയാക്കിയില്ല. ഒരു കോര്‍പ്പറേഷനും 6 ജില്ലാപഞ്ചായത്തുകളും എട്ട് ബ്ലോക്ക് പഞ്ചായത്തുകളും 20 ഗ്രാമപഞ്ചായത്തുകളുമാണ് ഇതുവരെ പദ്ധതി നിര്‍വഹണത്തില്‍ 10 ശതമാനം കടക്കാത്തത്. ഓരോ പാദവാര്‍ഷികത്തിലും 25 ശതമാനം വീതം പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം.സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമാസങ്ങളില്‍ പദ്ധതിത്തുക ഒന്നിച്ച് ചെലവഴിക്കുന്ന രീതിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാലമത്രയും ചെയ്തിരുന്നത്. ഇതിനെതിരേ കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചെങ്കിലും 35 സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും ഒച്ചിന്റെ വേഗതയാണ്.

സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ തിരുവനന്തപുരം മാത്രമാണ് 8.78 ശതമാനവുമായി പദ്ധതി നിര്‍വഹണത്തില്‍ ഏറ്റവും പിറകിലുളളത്. മുന്‍ നിരയിലുളള കൊല്ലം കോര്‍പ്പറേഷന്‍ 34.47 ശതമാനം പദ്ധതികള്‍ പൂര്‍ത്തിയാക്കി. രണ്ടാമതുള്ള കണ്ണൂര്‍ 25.11 ശതമാനവും പൂര്‍ത്തിയാക്കി. കൊച്ചി(18.98), കോഴിക്കോട്(14.96), തൃശൂര്‍ 13.46 ശതമാനവും പൂര്‍ത്തിയാക്കി. ആറ് ജില്ലാ പഞ്ചായത്തുകള്‍ ഇതുവരെ പത്ത് ശതമാനം തികച്ചിട്ടില്ല. ഇതില്‍ കോട്ടയം, കാസര്‍കോട് ജില്ലാപഞ്ചായത്തുകള്‍ 4.76 ശതമാനം മാത്രം പൂര്‍ത്തീകരിച്ച് ഏറ്റവും പിറകിലാണ്. മലപ്പുറം(8.08), ആലപ്പുഴ(8.25), കണ്ണൂര്‍(8.82), കോഴിക്കോട്(9.61)ശതമാനമാണ് പൂര്‍ത്തീകരിച്ചത്. 25.08 ശതമാനത്തിലെത്തിയ വയനാട് ജില്ലാ പഞ്ചായത്താണ് ഇതില്‍ മുന്‍നിരയിലുളളത്. പത്തനംതിട്ട(18.61), പാലക്കാട്(15.18), ഇടുക്കി(14.76), തിരുവനന്തപുരം(14.58), തൃശൂര്‍(14.14), എറണാകുളം(11.84), കൊല്ലം(10.68) എന്നിങ്ങനെയാണ് ബാക്കിയുള്ള കണക്ക്.
ബ്ലോക്ക് പഞ്ചായത്തുകളില്‍ എട്ടെണ്ണത്തിന് ഇതുവരെ പത്ത് ശതമാനം പൂര്‍ത്തീകരിക്കാനായിട്ടില്ല. എറണാകുളം ജില്ലയിലെ പള്ളുരുത്തി ബ്ലോക്ക് ആണ് 4.68 ശതമാനവുമായി ഏറ്റവും പിറകിലുള്ളത്. വയനാട് ജില്ലയിലെ മാനന്തവാടി(6.72), കല്‍പ്പറ്റ(7.38), സുല്‍ത്താന്‍ ബത്തേരി(9.86), കൊല്ലം ജില്ലയിലെ ചിറ്റുമല(7.24), പത്തനാപുരം(7.74), അഞ്ചല്‍(9.04), പാലക്കാട്(8.58)ശതമാനവുമാണ് പൂര്‍ത്തീകരിച്ചത്. 53.53 ശതമാനം പൂര്‍ത്തീകരിച്ച തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്താണ് ഏറ്റവും മുന്നില്‍. കാസര്‍കോട് ജില്ലയിലെ നീലേശ്വരം ബ്ലോക്ക് 51.97 ശതമാനം പൂര്‍ത്തിയാക്കി രണ്ടാം സ്ഥാനത്തുമുണ്ട്. സംസ്ഥാനത്ത് 30 ബ്ലോക്ക് പഞ്ചായത്തുകള്‍ 27 ശതമാനത്തിന് മുകളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

ഗ്രാമപഞ്ചായത്തുകളില്‍ 20 എണ്ണത്തില്‍ ഇപ്പോഴും പത്ത് ശതമാനത്തില്‍ താഴെയാണ് പദ്ധതി നിര്‍വഹണം. 3.02 ശതമാനം മാത്രം പൂര്‍ത്തീകരിച്ച പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്താണ് ഏറ്റവും പിറകിലുളളത്. പത്തനംതിട്ടയിലെ കുറ്റൂര്‍, റാന്നി, ചേറുകോല്‍, കോട്ടയം ജില്ലയിലെ മേലേകാവ്, ഇടുക്കിയിലെ ഇടമലക്കുടി, ദേവികുളം, ച ിന്നക്കനാല്‍, കാസര്‍കോട് ബന്തിയടുക്ക, ചെര്‍ക്കളം, കോഴിക്കോട് ഒഞ്ചിയം, വളയം, പുറമേരി, മലപ്പുറം കാളികാവ്, എറണാകുളം രാമമംഗലം, തൃശൂര്‍ വരന്തരപ്പിളളി, കൊല്ലം പിറവന്നൂര്‍, വയനാട് നൂല്‍പ്പുഴ പഞ്ചയാത്തുകളാണ് ഇപ്പോഴും പത്ത് ശതമാനത്തില്‍ താഴെയുള്ളത്. ആലപ്പുഴ, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള മുഴുവന്‍ പഞ്ചായത്തുകളും പദ്ധതി നിര്‍വഹണത്തില്‍ 10 ശതമാനത്തിന് മുകളിലെത്തി. പത്തനം തിട്ടയിലെ തുമ്പമണ്‍, ആനിക്കാട് പഞ്ചായത്തുകളാണ് ഏറ്റവും മുന്നില്‍. സംസ്ഥാനത്ത് 16 ഗ്രാമപഞ്ചയാത്തുകള്‍ 50 ശതമാനത്തിന് മുകളില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. മുഴുവന്‍ നഗരസഭകളും പത്തിന് ശതമാനത്തിന് മുകളില്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  3 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  3 days ago