ഒബാമയോ ട്രംപോ? വീഡിയോ രണ്ടു ദിവസം കൊണ്ട് കണ്ടത് 83 ലക്ഷം പേര്‍
ഡൊണാള്‍ഡ് ട്രംപ് നിലവിലെ അമേരിക്കന്‍ പ്രസിഡന്റ്. അദ്ദേഹം ഇലക്ഷന്‍ സമയത്ത് തന്നെ വിവാദങ്ങളുടെ തോഴനായിരുന്നു. അധികാരത്തില്‍ വന്ന ശേഷവും വിവാദങ്ങള്‍ക്ക് കുറവില്ല. ട്രംപിന്റെ നാക്ക് ലോകരാജ്യങ്ങള്‍ക്കിടയില്‍ അമേരിക്കയുടെ പ്രതിബിംബത്തിന് മങ്ങലേല്‍പ്പിച്ചു. ട്രംപ് ഓരോ വിവാദങ്ങളുണ്ടാക്കുമ്പോള്‍ പ്രസിഡന്റ് സ്ഥാനത്ത് അദ്ദേഹത്തിന്റെ മുന്‍ഗാമിയായ ഒബാമയുടെ നയങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ജനങ്ങള്‍ക്കിടയില്‍ നിന്നും നവമാധ്യമങ്ങള്‍ക്കിടയില്‍ നിന്നും ലഭിക്കുന്നത്.
നിലപാടുകളിലും വാക്കുകളിലും ട്രംപിനേക്കാളും മികച്ചത് ഒബാമയാണെന്നാണ് നവമാധ്യമ വിചാരണകളില്‍ ഉയര്‍ന്നുവരുന്നത്. ഇതാ അമേരിക്കന്‍ മാധ്യമ കമ്പനിയായ എടിടിഎന്‍ ട്രംപിനെയും ഒബാമയെയും തമ്മില്‍ ഒരു താരതമ്യം നടത്തിയിരിക്കുകയാണ് ഈ വീഡിയോയില്‍. പ്രകൃതി ദുരന്തം ഉണ്ടായ സമയത്ത് രണ്ട് പേരുടെയും വാക്കുകള്‍ കൊണ്ടാണ് ഈ താരതമ്യം.
വീഡിയോ ദൃശ്യം തുടങ്ങുന്നത് ഇരുവരെയും കാണിച്ചുകൊണ്ടാണ്. പ്യൂര്‍ട്ടോറിക്കയില്‍ പ്രകൃതി ദുരന്തം ഉണ്ടായപ്പോള്‍ അഭയാര്‍ഥികള്‍ക്ക് ഭക്ഷണം എറിഞ്ഞു നല്‍കുന്ന ഒബാമയുടെയും ന്യൂ ജേഴ്‌സിയില്‍ ചുഴലിക്കാറ്റടിച്ചപ്പോള്‍ എല്ലാം നഷ്ടമായവരെ കെട്ടിപ്പിടിച്ച് ആശ്വാസിപ്പിക്കുന്ന ഒബാമയുടെയും ദൃശ്യങ്ങളാണ് വീഡിയോയുടെ തുടക്കത്തില്‍.
പിന്നീട് ഇവര്‍ നടത്തിയ പ്രസംഗത്തിലെ ഏടുകളാണ്.
ഒബാമ ഞങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുമെന്നും നിങ്ങളെ മറക്കില്ലെന്നും തിരിച്ച് സാധാരണ ജീവിതത്തിലേക്ക് എത്തുന്നതുവരെ കൂടെയുണ്ടാകുമെന്നും പറയുന്നു.
ട്രംപാകട്ടെ പ്യൂര്‍ട്ടോറിക്കയില്‍ ചുഴലിക്കൊടുങ്കാറ്റടിച്ചപ്പോള്‍ വീടും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ചെയ്ത സഹായത്തിന്റെ കണക്കുകളാണ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ നിരത്തിയത്.
പ്യൂര്‍ട്ടോറിക്കയെ ഞാനിപ്പോള്‍ വെറുക്കുന്നു. ഞങ്ങള്‍ അവര്‍ക്കുവേണ്ടി വളരെയധികം ധനം ചെലവഴിച്ചു. ഞങ്ങള്‍ വളരെയേറെ പേരുടെ ജീവന്‍ രക്ഷിച്ചു. ഇതാണ് ട്രംപിന്റെ വാക്കുകള്‍..
രണ്ടു ദിവസം കൊണ്ട് 1.50 ലക്ഷം പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 83 ലക്ഷം പേരാണ് ദൃശ്യങ്ങള്‍ കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."