HOME
DETAILS
MAL
യോഗ കേന്ദ്രം: ഉന്നതതല അന്വേഷണം വേണമെന്ന് എം.സ്വരാജ് എം.എല്‍.എ
backup
October 08 2017 | 23:10 PM
കൊച്ചി: തൃപ്പൂണിത്തുറ ശിവശക്തി യോഗ കേന്ദ്രത്തിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് ഉന്നതതല സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ എം.എല്‍.എ എം.സ്വരാജ് മുഖ്യമന്ത്രിക്ക് നിവേദനം നല്കി.
കഴിഞ്ഞദിവസം ഇ മെയിലിലൂടെയാണ് ആവശ്യം ഉന്നയിച്ചത്. യോഗ സെന്ററിനെതിരേ നിരവധിപേര്‍ പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. മനുഷ്യാവകാശ ലംഘനവും ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും സംബന്ധിച്ച പരാതികളില്‍ ഉന്നത അന്വേഷണമാണ് വേണ്ടതെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. നിലവില്‍ ഉദയംപേരൂര്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
എന്നാല്‍ പരാതിയുടെ വ്യാപ്തി കൂടിയ സാഹചര്യത്തില്‍ ഈ അന്വേഷണം പര്യാപ്തമല്ലാത്തതിനാലാണ് ഉന്നതതല അന്വേഷണം ആവശ്യപ്പെടുന്നതെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."