HOME
DETAILS
MAL
കണ്‍വന്‍ഷനും സ്വീകരണവും ഇന്ന്
backup
August 12 2016 | 23:08 PM
തിരുവമ്പാടി: ആനക്കാംപൊയില്‍ കള്ളാടി തുരങ്കപാത യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നത് ലക്ഷ്യമിട്ട് നാളെ മുത്തപ്പന് പുഴയില്‍ ജനകീയ കണ്വന്ഷന് നടത്തും. തുരങ്ക പാത നടപ്പാക്കുന്നതിനായി ആദ്യപടിയായി 20 കോടി രൂപയും മറിപ്പുഴയില്‍ പാലം നിര്‍മിക്കുന്നതിന് എട്ടു കോടി രൂപയും ബജറ്റില്‍ വകയിരുത്തുന്നതിന് നേതൃത്വം നല്കിയ ജോര്‍ജ്ജ് എം.തോമസ് എം.എല്‍.എക്ക് സ്വീകരണവും ഇതോടൊപ്പം നടക്കും.
മുത്തപ്പന്‍പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍.പി സ്കൂളില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന കണ്‍വന്‍ഷനില്‍ ബിഷപ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍, ഗ്രാമപഞ്ചായത്ത്പ്രസിഡന്റുമാര്, ജനപ്രതിനിധികള്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."