ഹരിയാനയില്‍ ഗോരക്ഷകരുടെ മര്‍ദ്ദനമേറ്റവര്‍ക്കെതിരെ ബീഫ് കടത്തിയതിന് കേസ്
ഫരീദാബാദ്: ഫരീദാബാദില്‍ ഗോരക്ഷകരുടെ വിളയാട്ടം. ജയ് ഹനുമാന് എന്ന മുദ്രാവാക്യം വിളിച്ചെത്തിയ ഗോരക്ഷകര്‍ ഒരു ഓട്ടോ ഡ്രൈവറുള്‍പെടെ അഞ്ചു പേര്‍ക്കെതിരെ മര്‍ദ്ദനം അഴിച്ചു വിടുകയായിരുന്നു. ബീഫ് കടത്തുന്നുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
ഓട്ടോറിക്ഷാ ഡ്രൈവറെ വലിച്ച് പുറത്തിടുന്നതും നിലത്ത് കിടത്തി അസഭ്യം പറയുന്നതും കയ്യേറ്റം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്്. തെളിവുകളുണ്ടായിട്ടും നിസ്സംഗത പാലിച്ച ഹരിയാന പൊലിസ് ഇരകള്ക്കെതിരയാണ് കേസെടുത്തത്. ബീഫ് കടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസ്.
ഇവരുടെ കൈവശം ബീഫുണ്ടായിരുന്നോ എന്ന കാര്യം അന്വേഷിക്കുകയാണെന്ന് പൊലിസ് വക്താവ് പറഞ്ഞു.
ഗോരക്ഷകരെ നിയന്ത്രിക്കാന്‍ പ്രത്യേക പൊലിസിനെ നിമിക്കണമെന്ന് കഴിഞ്ഞ മാസം സുപ്രിം കോടതി സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. ഇത്തരം അതിക്രമങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."