രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇരു മുന്നണികളും ഒത്തുതീര്‍പ്പാക്കുന്നു:പി.എസ് ശ്രീധരന്‍പിള്ള
കോഴിക്കോട്: കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമാഥമായ കേസുകള്‍ എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കുന്നതായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.എസ് ശ്രീധരന്‍പിള്ള. ടി.പി ചന്ദ്രശേഖരന് വധം, ജയകൃഷ്ണന് മാസ്റ്റര്‍ വധം, പന്ന്യന്നൂര്‍ ചന്ദ്രന് കൊലക്കേസ്, കോടിയേരി ദാസന് കൊലക്കേസ്, നടിയെ തട്ടികൊïുപോയി മാനഭംഗപ്പെടുത്തല്‍ തുടങ്ങിയ കേസുകള്‍ ഇരു മുന്നണികളും ഒത്തുതീര്‍പ്പാക്കിയതായി ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പരസ്പരം കലഹിക്കുകയും വീഴുമ്പോള്‍ താങ്ങുകയും ചെയ്യുന്ന നിലപാടാണ് ഇരു മുന്നണികളും സ്വീകരിക്കുന്നത്. സോളാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വി.ടി ബല്‍റാം എം.എല്‍.എയുടെ പ്രസ്താവനയോട് എല്‍.ഡി.എഫും യു.ഡി.എഫും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വാര്‍ത്താസമ്മേളനം. കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാക്കള്‍ സി.പി.എം കേന്ദ്ര നേതൃത്വവുമായി ഒത്തുചേര്‍ന്ന് പ്രോസിക്യൂഷന് നടപടികളില്‍ വെള്ളം ചേര്‍ക്കുകയാണ്. എസ്.എന്‍.സി ലാവ്ലിന് കേസ്, ഐസ്ക്രീം കേസ്, ബ്രഹ്മപുരം പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസ് ഉള്‍പ്പെടെയുള്ള ഒത്തുതീര്‍പ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."