നാളത്തെ ഹര്‍ത്താലില്‍ മാറ്റമില്ല
കണ്ണൂര്‍: സംസ്ഥാനത്ത് നാളെ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ മാറ്റമില്ല. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കുമെന്ന് രമേശ് ചെന്നിത്തല കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹര്‍ത്താല്‍ സംബന്ധിച്ചു കഴിഞ്ഞ ദിവസം ഹൈക്കോടതി വിശദീകരണം തേടിയ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.
അവശ്യസര്‍വിസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറു മണിവരെയാണ് ഹര്‍ത്താല്‍. മാഹിയിലും ഹര്‍ത്താല്‍ ബാധകമായിരിക്കും. വാഹനഗതാഗതത്തേയും ഹര്‍ത്താല്‍ ബാധിക്കും. കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ ജനങ്ങള്‍ക്കുള്ള പ്രതിഷേധമാണ് ഹര്‍ത്താലെന്ന് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മൂന്നു തവണ പെട്രോളിന്റെ അധിക നികുതി കുറച്ചിരുന്നു. ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്ന അധികനികുതി കുറക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ധനമന്ത്രി തോമസ് ഐസക്കിനുള്ളത്. ഈ സാഹചര്യത്തില്‍ ജനങ്ങളുടെ സ്വമേധയാ ഉള്ള പങ്കാളിത്തമാണ് ഹര്‍ത്താലില്‍ യു.ഡി.എഫ് പ്രതീക്ഷിക്കുന്നതെന്നും വ്യാപാരികളും പൊതുസമൂഹവും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."