
'ഇലക്ടറല്‍ ബോണ്ട് നമ്പറുകള്‍ എന്തുകൊണ്ട് വെളിപ്പെടുത്തിയില്ല' എസ്.ബി.ഐക്ക് സുപ്രിം കോടതി നോട്ടിസ്; മുഴുവന്‍ വിവരങ്ങളും തിങ്കളാഴ്ചക്കകം വ്യക്തമാക്കണം
ഡല്‍ഹി: ഇലക്ടറല്‍ ബോണ്ടിന്റെ സീരിയല്‍ നമ്പര്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിം കോടതി. ഇക്കാര്യത്തില്‍ തിങ്കളാഴ്ചക്കുള്ളില്‍ എസ്.ബി.ഐ മറുപടി നല്‍കണം. മുദ്രവച്ച കവറില്‍ നല്‍കിയ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരികെ ആവശ്യപ്പെട്ടു.എസ്.ബി.ഐക്കെതിരെ കോടതി രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ബോണ്ട് നമ്പറുകള്‍ എസ്ബിഐ എന്തുകൊണ്ട് വെളിപ്പെടുത്തിയില്ലെന്ന് കോടതി ചോദിച്ചു. ഇതുസംബന്ധിച്ച് എസ്ബിഐക്ക് നോട്ടിസ് അയച്ച കോടതി, മുഴുവന്‍ വിവരവും തിങ്കളാഴ്ചയ്ക്കകം വ്യക്തമാക്കണമെന്നും നിര്‍ദേശിച്ചു.
ആരാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഹാജരായിരിക്കുന്നതെന്നു ചോദിച്ചുകൊണ്ടായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വിമര്‍ശം. ''അവര്‍ ബോണ്ട് നമ്പറുകള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇത് വെളിപ്പെടുത്താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാധ്യസ്ഥരാണ്,' ചീഫ് ജസ്റ്റിസ് പറഞ്ഞു.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചത്. സീല്‍ഡ് കവറില്‍ നല്‍കിയ രേഖകള്‍ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കമ്മീഷന്‍ കോടതിയെ സമീപിച്ചത്.
രേഖകളുടെ രഹസ്യാത്മക നിലനിര്‍ത്തുന്നതിനായി കോപ്പികളൊന്നും കൈവശം വെച്ചിട്ടില്ലെന്ന് കമ്മീഷന്‍ കോടതിയെ അറിയിച്ചു. കമ്മീഷന്‍ സമര്‍പ്പിച്ച രേഖകള്‍ സ്‌കാന്‍ ചെയ്ത് നാളെ വൈകുന്നേരം അഞ്ച് മണിക്കുള്ളില്‍ ഡിജിറ്റൈസ് ചെയ്യണമെന്ന് രജിസ്ട്രാര്‍ ജുഡീഷ്യലിന് കോടതി നിര്‍ദേശം നല്‍കി. ഇതിനുശേഷം യഥാര്‍ത്ഥ രേഖകള്‍ കമ്മീഷന് കൈമാറണമെന്നും കോടതി പറഞ്ഞു.
ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇലക്ട്രല്‍ ബോണ്ട് വഴി 6,060 കോടിയിലധികം രൂപയാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഐടിസി എയര്‍ടെല്‍, , ഇന്‍ഡിഗോ, എംആര്‍എഫ് , വേദാന്ത, മൂത്തൂറ്റ് ഫിനാന്‍സ്, ഡി.എല്‍.എഫ്, തുടങ്ങിയ കമ്പനികളുടെ പേരുകള്‍ ലിസ്റ്റിലുണ്ട്. ഇ.ഡി നടപടി നേരിട്ട സാന്റിയാഗോ മാര്‍ട്ടിന്റ ഫ്യൂച്ചര്‍ ഗെയിമിങ് ആന്റ് ഹോട്ടല്‍ സര്‍വീസസ് 1368 കോടി രൂപയുടെ ബോണ്ടുകളാണ് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കിയത് .ഇലക്ട്രല്‍ ബോണ്ട് വഴി ലഭിച്ച മൊത്തം തുകയുടെ 47.46 ശതമാനവും ബിജെപിക്കാണ് ലഭിച്ചത്. 6060.50 കോടി. ബോണ്ട് സംഭാവനയില്‍ രണ്ടാമതുള്ള മേഘ എഞ്ചിനീയറിങ് ലിമിറ്റഡ് എതിരെ ആരോപണവുമായി മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ രംഗത്ത് വന്നു.നൂറ് കോടി സംഭാവന നല്‍കിയതില്‍ പിന്നാലെ ഒരു മാസത്തിനുള്ളില്‍ ല്‍ 14000 കോടി രൂപയുടെ കരാര്‍ ബി.ജെ.പി മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് മേഘ എഞ്ചിനീയറിങ് ലിമിറ്റഡിന് ലഭിച്ചു. മാര്‍ച്ച് 15നകം വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നായിരുന്നു സുപ്രിം കോടതി നല്‍കിയ നിര്‍ദേശം. എന്നാല്‍ സമയപരിധിക്ക് ഒരു ദിനം മുമ്പേ തന്നെ കമ്മീഷന്‍ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയായിരുന്നു.
മാര്‍ച്ച് 12നാണ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൈമാറിയത്. 12 ന് ബാങ്ക് പ്രവൃത്തി സമയം അവസാനിക്കും മുമ്പ് വിവരങ്ങള്‍ കൈമാറണമെന്ന സുപ്രിം കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് വൈകിട്ട് അഞ്ചരയോടെയാണ് കമ്മീഷന് എസ്.ബി.ഐ വിവരങ്ങള്‍ നല്‍കിയത്. വിവരങ്ങള്‍ കൈമാറാന്‍ ജൂണ്‍ 30 വരെ സമയം വേണമെന്ന് ആവശ്യപ്പെട്ട എസ്.ബി.ഐയെ സുപ്രിം കോടതി വിമര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി
Kerala
• 29 minutes ago
വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു
National
• an hour ago
ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം
Cricket
• an hour ago
കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്
Kerala
• an hour ago
ഗസ്സക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 2 hours ago
നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു
Kerala
• 2 hours ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 2 hours ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 3 hours ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 3 hours ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 3 hours ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 3 hours ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 3 hours ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 4 hours ago
രോഹിത്തും കോഹ്ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി
Cricket
• 4 hours ago
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര് അറസ്റ്റില്‍
oman
• 5 hours ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 6 hours ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 6 hours ago
ഡൽഹി വിശാൽ മെഗാ മാർട്ടിൽ തീപിടുത്തം: ലിഫ്റ്റിൽ കുടുങ്ങിയ യുവാവ് മരിച്ചു
National
• 6 hours ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 4 hours ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 4 hours ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 5 hours ago