ഗുര്‍ദാസ്പൂരില്‍ ബി.ജെ.പിയെ തൂത്തെറിഞ്ഞ് കോണ്‍ഗ്രസ്
അമൃത്സര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍
1,93,279 വോട്ടിന് കോണ്‍ഗ്രസിന്റെ സുനില്‍ ജാഗര്‍ വിജയിച്ചു. ബി.ജെ.പിയുടെ മണ്ഡലമായ ഗുര്‍ദാസ്പൂര്‍ വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.
ഒക്ടോബര്‍ 11നായിരുന്നു ഇവിടെയും ഉപതെരഞ്ഞെടുപ്പ് നടന്നത്. 56 ശതമാനമായിരുന്നു പോളിങ്ങ് രേഖപ്പെടുത്തിയത്. ആറു മാസം പ്രായമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള ജനപിന്തുണയും കേന്ദ്രത്തിലെ ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരേയുള്ള മറുപടിയുമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിക്കുള്ള മറുപടിയാണിതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിക്കുള്ള ദീപാവലി സമ്മാനമാണ് ഈ വിജയമെന്ന് നവ്ജോദ് സിദ്ദു പ്രതികരിച്ചു. ബി.ജെ.പിയുടെ സ്വരന്‍ സലേറിയ ആണ് രണ്ടാം സ്ഥാനത്തെത്തിയത്,ആം ആദ്മിയുടെ സുരേഷ് കജൂരിയയാണ് മൂന്നാം സ്ഥാനത്ത്. നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ ബി.ജെ.പിയുടെ വിനോദ് ഖന്നയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."