ജിസിസി ഏകീകൃത നികുതിക്ക് ബഹ്‌റൈന്‍ മന്ത്രിസഭയുടെ അംഗീകാരം
മനാമ: ജി.സി.സി തലത്തില്‍ ഏകീകൃത നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിന് ബഹ്‌റൈന്‍ മന്ത്രിസഭയും പച്ചക്കൊടി കാണിച്ചതോടെ തെരഞ്ഞെടുക്കപ്പെട്ട ഇനങ്ങള്‍ക്ക് ഇനി മുതല്‍ ബഹ്‌റൈനിലും നികുതി വര്‍ധനയുണ്ടാകും.
ചില ഉല്‍പന്നങ്ങള്‍ക്ക് ഏകീകൃത നികുതി ഏര്‍പ്പെടുത്താന്‍ നേരത്തെ തത്വത്തില്‍ തീരുമാനിച്ചതായിരുന്നു. ഇതിനുള്ള അംഗീകാരമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ നല്‍കിയത്.
ഇതനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ടവക്ക് 100 ശതമാനം വരെ നികുതി നിലവില്‍ വരും. ഇതില്‍ പുകയില ഉല്‍പന്നങ്ങള്‍ക്കാണ് വന്‍ നികുതി ബാധകമാകുക. സൗദി അറേബ്യ ഈയിടെയാണ് പുകയില ഉത്പന്നങ്ങള്‍ക്ക് നികുതിയും വിലയും വര്‍ധിപ്പിച്ചത്. ഇതോടെ പുകയില ഉത്പന്നങ്ങള്‍ ബഹ്‌റൈനില്‍ നിന്നും ശേഖരിച്ചു കൊണ്ടു പോകുന്ന പതിവുണ്ടായിരുന്നു.
ഇത് നിയന്ത്രിക്കാനായി സൗദിഅറേബ്യ അതിര്‍ത്തിയില്‍ കര്‍ശന പരിശോധനയും ഏര്‍പ്പെടുത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ ബഹ്‌റൈനും ഈ പാത പിന്തുടരുമെന്ന സൂചനയും മന്ത്രിസഭ നല്‍കി. നികുതി ഏര്‍പ്പെടുത്തിയ ഉല്‍പന്നങ്ങള്‍ അനധികൃതമായി കൊണ്ടുവരുന്നവര്‍ക്കുള്ള ശിക്ഷ വൈകാതെ നിര്‍ണയിക്കും.
പുകയില ഉത്പന്നങ്ങള്‍ക്കു പുറമെ കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് 50 ശതമാനവും എനര്‍ജി ഡ്രിങ്കുകള്‍ക്ക് 100 ശതമാനവും നികുതി നിലവില്‍ വരും. ഇതുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ രൂപപ്പെടുത്തുന്നതിന് പ്രത്യേക കമ്മിറ്റിയെയും മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ നിക്ഷേപകരുടെയും വ്യാപാരികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് കമ്പനി നിയമത്തില്‍ ആവശ്യമായ പരിഷ്‌കരണങ്ങള്‍ വരുത്താനുള്ള നിര്‍ദേശത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി.
മുഹറഖ് പ്രവിശ്യയിലെ പരമ്പരാഗത കെട്ടിടങ്ങളുടെയും പ്രദേശങ്ങളുടെയും നവീകരണത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. മുഹറഖ് നിവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കാനും സേവനങ്ങള്‍ മെച്ചപ്പെടുത്താനും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ആരോഗ്യ മന്ത്രാലയം പുന:സംഘടിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സിവില്‍ സര്‍വീസ് ബ്യൂറോ ഇക്കാര്യത്തില്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. ഇതനുസരിച്ച് നിലവിലുള്ള ചില ഡയറക്ടറേറ്റുകള്‍ ഒന്നിപ്പിക്കാനും അധികാര ഘടന പരിഷ്‌കരിക്കാനും തീരുമാനിച്ചു.
സോമാലിയയയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീവ്രവാദ സ്‌േഫാടനത്തെ അപലപിച്ചു. സംഭവത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി അനുശോചനം അറിയിക്കുകയും തീവ്രവാദ പ്രവര്‍ത്തനം ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിനും ജനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
വാഷിങ്ടണ്‍ ടൈംസ്' പത്രത്തില്‍ വന്ന ബഹ്‌റൈന്‍ രാജാവിന്റ ലേഖനം ബഹ്‌െൈറന്റ സഹിഷ്ണുതയുടെ പാരമ്പര്യം വ്യക്തമാക്കുന്നതാണെന്നും മന്ത്രിസഭ വിലയിരുത്തി. രാജ്യം കാത്തുസൂക്ഷിക്കുന്ന സാഹോദര്യത്തിെന്റയും സഹവര്‍ത്തിത്വത്തിെന്റയും മത സഹിഷ്ണുതയുടെയും മാതൃക അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതിന് ലേഖനം കാരണമായതായി വിലയിരുത്തപ്പെട്ടു. രാജ്യത്ത് വിവിധ എക്‌സിബിഷനുകളും സമ്മേളനങ്ങളും സംഘടിപ്പിക്കാനായതില്‍ മന്ത്രിസഭ സംതൃപ്തി രേഖപ്പെടുത്തി.
കാബിനറ്റ് യോഗ തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിറാണ് വിശദീകരിച്ചത്. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു കാബിനെറ്റ് യോഗം..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."