HOME
DETAILS

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം: അറസ്റ്റ് തടഞ്ഞ ബി.ജെ.പി എം.എല്‍.എമാര്‍ വിവാദത്തില്‍

  
backup
October 18, 2017 | 11:36 PM

%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%b8%e0%b5%8d%e0%b4%a5-%e0%b4%b6%e0%b4%bf%e0%b4%b6%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b2%e0%b4%bf%e0%b4%82


ലക്‌നൗ: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയ പരിശോധന നടത്തിയ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ സമ്മതിക്കാതെ ബി.ജെ.പി എം.എല്‍.എമാര്‍. ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എമാരായ സഞ്ജീവ് രാജ, അനില്‍ പരാശര്‍ എന്നിവരാണ് ദമ്പതികളായ ഡോക്ടര്‍മാരുടെ അറസ്റ്റിനു തടസം നില്‍ക്കുന്നത്. അലിഗഡിലാണ് സംഭവം.
അലിഗഡ് സ്വദേശികളായ ഡോ. ജയന്ത് ശര്‍മയും ഭാര്യയും നടത്തുന്ന ജീവന്‍ നഴ്‌സിങ് ഹോമിലാണ് അനധികൃതമായി ലിംഗപരിശോധന നടത്തിയത്.
രാജസ്ഥാന്‍ പ്രീ കണ്‍സെപ്ഷന്‍ ആന്‍ഡ് പ്രീനാറ്റല്‍ ഡയഗ്‌നോസ്റ്റിക് സെല്ലാണ് ഇവിടെ നടക്കുന്ന അനധികൃത ലിംഗനിര്‍ണയ പരിശോധന കണ്ടുപിടിച്ചത്. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്താന്‍ വന്ന യുവതിയെ പിന്തുടര്‍ന്ന അധികൃതര്‍ ഡോക്ടര്‍ ദമ്പതികളെ കസ്റ്റഡിയിലെടുക്കുമ്പോഴാണ് എം.എല്‍.എമാര്‍ ഇടപെട്ടു തടഞ്ഞത്. ആശുപത്രിയിലെ അള്‍ട്രാ സൗണ്ട് സ്‌കാനിങ് മെഷീന്‍ ജപ്തി ചെയ്യാനുള്ള അധികൃതരുടെ ശ്രമവും ഇവര്‍ തടഞ്ഞു.
വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചെങ്കിലും ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ എം.എല്‍.എമാര്‍ സമ്മതിക്കുന്നില്ലെന്ന് അലിഗഡിലെ ജില്ലാ മജിസ്‌ട്രേറ്റ് ഭാസ്‌കര്‍ യശോദിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരോപണം നിഷേധിച്ച് ഡോ. ജയന്ത് ശര്‍മ രംഗത്തെത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  4 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  4 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  4 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  4 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  4 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  4 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  4 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  4 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  4 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  4 days ago