HOME
DETAILS

ലിപ്പാരിസ് സനാ മലബാറിക്ക; വയനാടന്‍ മഴക്കാടുകളില്‍ ഒളിച്ചിരുന്ന സുന്ദരി

  
backup
October 19, 2017 | 2:41 AM

%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%a8%e0%b4%be-%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

കല്‍പ്പറ്റ: ജൈവ സമ്പത്തിന്റെ കലവറയായ പശ്ചിമഘട്ട മലനിരകളിലെ വയനാടന്‍ മഴക്കാടുകളില്‍ പുതിയ ഇനം സസ്യത്തെ കണ്ടെത്തി. ഓര്‍ക്കിഡ് കുടുംബത്തില്‍, മനോഹരമായ പൂക്കളുണ്ടാകുന്ന ലിപ്പാരിസ് ജനുസ്സിലുള്‍പ്പെട്ട താണിത്. സസ്യവൈവിധ്യങ്ങളാല്‍ സമ്പന്നമായ മലബാര്‍ പ്രദേശത്തെ പ്രതിനിധീകരിക്കുന്നതും 'അതീവ സുന്ദരമായ' എന്ന് അര്‍ത്ഥം വരുന്ന അറബി നാമവും ചേര്‍ത്താണ് ഇതിന് ലിപ്പാരിസ് സനാമലബാറിക്ക എന്ന നാമം നല്‍കിയിട്ടുള്ളത്. വയനാട്ടില്‍ ഇതുവരെ 181 ല്‍പരം ഓര്‍ക്കിഡുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ലിപ്പാരിസ് ജനുസില്‍ പെട്ട 14ല്‍ പരം സസ്യങ്ങളുണ്ട്.
നിത്യഹരിത വനങ്ങളിലെ മരങ്ങളില്‍ കൂട്ടമായി പറ്റിപ്പിടിച്ച് വളരുന്ന ഈ സസ്യങ്ങള്‍ക്ക് സാധാരണ ഗതിയില്‍ ഒരിലയാണ് ഉണ്ടാവുക. ഇലയുടെ അരികുകള്‍ കീറിയത് പോലെയുമാണ്. ചെടയുടെ കാണ്ഡം ഉരുണ്ടതാണ്. അപൂര്‍വ്വമായ ഈ സസ്യത്തെ അതീവ സംരക്ഷണ പ്രാധാന്യമുള്ളവയുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ മുതിര്‍ന്ന സാങ്കേതിക വിഭാഗം ജീവനക്കാരനായ പിച്ചന്‍.എം.സലീമാണ് ലോക സസ്യ ശാസ്ത്രത്തിലേക്ക് ഈ പുതിയ സസ്യത്തിന് ഇടം നല്‍കിയത്. എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ മുതിര്‍ന്ന ഗവേഷകനും സ്ഥാപന മേധാവിയുമായ ഡോ. വി ബാലകൃഷ്ണനാണ് പഠന പ്രവര്‍ത്തനങ്ങളുടെ ഏകോപനം. ഇത് സംബന്ധിച്ച ഗവേഷണത്തിന്റെ പൂര്‍ണ രൂപം തായ്‌വാനിയ എന്ന അന്താരാഷ്ട്ര ജേണലിന്റെ പുതിയ ലക്കത്തിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എട്ടുമാസം പ്രായമായ കുഞ്ഞ്‌ കുവൈത്തിൽ മരിച്ചു

Kuwait
  •  11 days ago
No Image

ധാക്കക്ക് സമീപം ഭൂകമ്പം, 5.5 തീവ്രത; ബംഗ്ലാദേശ്- അയര്‍ലന്‍ഡ് ക്രിക്കറ്റ് ടെസ്റ്റ് മത്സരം തടസപ്പെട്ടു

International
  •  11 days ago
No Image

കുവൈത്ത് ദേശീയ ദിനം: യുഎഇ - കുവൈത്ത് ബന്ധം ആഘോഷിക്കാൻ ഒരാഴ്ചത്തെ പരിപാടി പ്രഖ്യാപിച്ച് ഷെയ്ഖ് മുഹമ്മദ്

uae
  •  11 days ago
No Image

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എം.ആര്‍ അജിത് കുമാറിന് താല്‍ക്കാലിക ആശ്വാസം; തുടരന്വേഷണമില്ല

Kerala
  •  11 days ago
No Image

കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദും മാർക്ക് കാർണിയും: നിക്ഷേപം, വ്യാപാരം, എഐ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണ

uae
  •  11 days ago
No Image

വൈഷ്ണയുടെ വോട്ട് വെട്ടാന്‍ ആര്യയുടെ ഓഫിസ് ഇടപെട്ടു, സത്യവാങ്മൂലം എഴുതിവാങ്ങി, തെളിവുകള്‍ പുറത്ത്

Kerala
  •  11 days ago
No Image

ക്ഷേത്രത്തില്‍ വെച്ച് മകളെ നരബലി നല്‍കാന്‍ അമ്മയുടെ ശ്രമം, ജ്യോതിഷിയുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലിസ്; മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ 

National
  •  11 days ago
No Image

നിർമ്മാണപ്പിഴവ്; രണ്ടാമത് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെ ഫാക്ടറിയിലേക്ക് തിരിച്ചയച്ചു

National
  •  11 days ago
No Image

തൃശൂരില്‍ തിയേറ്റര്‍ ഉടമയ്ക്കും ഡ്രൈവര്‍ക്കും വെട്ടേറ്റു; സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന, ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  11 days ago
No Image

പള്ളികളിൽ ക്യാമറ സ്ഥാപിക്കാൻ ഇനി പ്രത്യേക നിയമം; ഇമാമുമാർക്ക് കർശന നിർദ്ദേശം

Kuwait
  •  11 days ago