HOME
DETAILS

സാറ്റലൈറ്റ് ഫോണ്‍ കോള്‍ നിരക്കുകള്‍ കുറച്ചു

  
backup
October 19 2017 | 08:10 AM

%e0%b4%b8%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%88%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d


ന്യൂഡല്‍ഹി: സൈനികര്‍ക്ക് ദീപാവലി സമ്മാനമായി സാറ്റലൈറ്റ് ഫോണ്‍ കോള്‍ നിരക്കുകള്‍ കുറച്ച് ടെലികോം മന്ത്രാലയം. പ്രിയപ്പെട്ടവരോട് കൂടുതല്‍ സംസാരിക്കാന്‍ ഉപഗ്രഹ ഫോണ്‍ കോളുകളുടെ നിരക്കുകള്‍ കുറയ്ക്കുകയാണെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു.

ഡിജിറ്റല്‍ സാറ്റലൈറ്റ് ഫോണ്‍ ടെര്‍മിനല്‍ വഴിയുള്ള കോളുകള്‍ക്ക് മാസം 500 രൂപയും അധികം വരുന്ന ഓരോ മിനുട്ടിനും അഞ്ചു രൂപയുമാണ് നേരത്തെ ഈടാക്കിയിരുന്നത്.
നിലവിലെ നിരക്കുകള്‍ പ്രകാരം ഓരോ മിനുട്ടിനും ഒരുരൂപയെന്ന പുതിയ നിരക്കാണുള്ളത്. നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വരും. മാസം 500 രൂപയെന്ന നിരക്കും സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."