HOME
DETAILS
MAL
അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് : പുതുക്കിയ തീയതി
backup
October 19 2017 | 08:10 AM
ഹയര്‍സെക്കന്ററി ഡിപ്പാര്‍ട്ട്‌മെന്റല്‍ അധ്യാപകരുടെ ഭേദഗതി ചെയ്ത താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റില്‍ (20112015) ഉള്‍പ്പെട്ട അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകര്‍/ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകര്‍ (ജൂനിയര്‍) തസ്തികകളിലേക്ക് തസ്തികമാറ്റ നിയമനം ലഭിക്കുന്നതിന് അപേക്ഷിച്ചിട്ടുള്ള എച്ച്.എസ്.എ/എല്‍.പി.എസ്.എ/യു.പി.എസ്.എ അധ്യാപകരുടെ ഭേദഗതിവരുത്തി പ്രസിദ്ധീകരിച്ച താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അധ്യാപകര്‍ ഒക്ടോബര്‍ 26, 27 തീയതികളില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാവണം. നേരത്തെ നവംബര്‍ 26, 27 തീയതികളിലാണ് വെരിഫിക്കേഷന്‍ നിശ്ചയിച്ചിരുന്നത്. സര്‍ക്കുലര്‍ www.dhsekerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."