ലിപ്പാരിസ് സനാമലബാറിക്ക; വയനാടന്‍ മഴക്കാടുകളില്‍ ഒളിച്ചിരുന്ന സുന്ദരി
ജൈവ സമ്പത്തിന്റെ കലവറയായ പശ്ചിമഘട്ട മലനിരകളിലെ വയനാടന്‍ മഴക്കാടുകളില്‍ പുതിയ ഇനം സസ്യത്തെ കണ്ടെത്തി.
ഓര്‍ക്കിഡ് കുടുംബത്തില്‍, മനോഹരമായ പൂക്കളുണ്ടാകുന്ന ലിപ്പാരിസ് ജനുസ്സിലുള്പ്പെട്ടതാണിത്. സസ്യവൈവിധ്യങ്ങളാല് സമ്പന്നമായ മലബാര്‍ പ്രദേശത്തെ പ്രതിനിധീകരിക്കുന്നതും 'അതീവ സുന്ദരമായ' എന്ന് അര്‍ഥം വരുന്ന അറബി നാമവും ചേര്‍ത്താണ് ഇതിന് ലിപ്പാരിസ് സനാമലബാറിക്ക എന്ന നാമം നല്‍കിയിട്ടുള്ളത്.
വയനാട്ടില്‍ ഇതുവരെ 181 ല്‍പരം ഓര്‍ക്കിഡുകളെയാണ് കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ലിപ്പാരിസ് ജനുസില്‍ പെട്ട 14ല്‍ പരം സസ്യങ്ങളുണ്ട്.
നിത്യഹരിത വനങ്ങളിലെ മരങ്ങളില്‍ കൂട്ടമായി പറ്റിപ്പിടിച്ച് വളരുന്ന ഈ സസ്യങ്ങള്‍ക്ക് സാധാരണ ഗതിയില്‍ ഒരിലയാണ് ഉണ്ടാവുക.
ഇലയുടെ അരികുകള്‍ കീറിയത് പോലെയുമാണ്. ചെടയുടെ കാണ്ഡം ഉരുണ്ടതാണ്. അപൂര്‍വമായ ഈ സസ്യത്തെ അതീവ സംരക്ഷണ പ്രാധാന്യമുള്ളവയുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.
എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ മുതിര്‍ന്ന സാങ്കേതിക വിഭാഗം ജീവനക്കാരനായ പിച്ചന്.എം.സലീമാണ് ലോക സസ്യ ശാസ്ത്രത്തിലേക്ക് ഈ പുതിയ സസ്യത്തിന് ഇടം നല്‍കിയത്.
എം.എസ്. സ്വാമിനാഥന് റിസര്‍ച്ച് ഫൗണ്ടേഷനിലെ മുതിര്‍ന്ന ഗവേഷകനും സ്ഥാപന മേധാവിയുമായ ഡോ. വി ബാലകൃഷ്ണനാണ് പഠന പ്രവര്‍ത്തനങ്ങളുടെ ഏകോപനം.
ഇത് സംബന്ധിച്ച ഗവേഷണത്തിന്റെ പൂര്‍ണ രൂപം തായ്വാനിയ എന്ന അന്താരാഷ്ട്ര ജേണലിന്റെ പുതിയ ലക്കത്തിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."