ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ തുക അനുവദിച്ചു കിടക്കകളുടെ എണ്ണം ഇരട്ടിയാക്കാനും നടപടി തുടങ്ങി
കൊച്ചി: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ 40 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. ഇതു സംബന്ധിച്ച ഫയല്‍ ആസൂത്രണ വിഭാഗത്തിന്റെ പരിഗണനയിലാണ്. ഇവിടെ കിടത്തി ചികില്‍സിക്കുന്നതിനുള്ള സൗകര്യം ഇരട്ടിയാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന ആരോഗ്യ മന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍വെച്ച ദേഹാസ്'ഥ്യം അനുഭവപ്പെട്ട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ സമയത്ത് ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് രോഗികളും ബന്ധുക്കളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ സമീപിച്ചിരുന്നു. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ജില്ലാ ആയുര്‍വേദ ആശുപത്രി. ഇന്നലെ രാവിലെ ആശുപത്ര സന്ദര്‍ശിക്കവെയാണ് രോഗികളും കൂട്ടിരിപ്പുകാരും പ്രസിഡന്റിനെ സമീപിച്ച് സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
ആശുപത്രയില്‍ ലിഫ്റ്റ് സ്ഥാപിക്കാന്‍ ഈ വര്‍ഷത്തെ പദ്ധതിയില്‍ 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മൂനമാസംവരെ സമയമെടുക്കുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് ആശുപത്രി കെട്ടിടം നിര്‍മിച്ചത്. അന്ന് ലിഫ്റ്റ് സ്ഥാപിച്ചിരുന്നില്ല. മാത്രമല്ല, വീല്‍ ചെയറും മറ്റും ഉരുട്ടി കയറ്റുന്നതിനുള്ള റാമ്പും നിര്‍മിച്ചിട്ടില്ല.
ഇനി ഈ സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയുമോ എന്ന കാര്യം എഞ്ചിനീയറിംഗ് വിഭാഗത്തെക്കൊണ്ട് പരിശോധിപ്പിക്കും. ആശുപത്രിയില്‍ നിലവില്‍ 50 പേരെ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യമാണുള്ളത്. അത് നൂറ് കിടക്കകളായി വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച ഫയല്‍ ആരോഗ്യമന്ത്രിയുടെ പരിഗണനയിലാണ്. ആശുപത്രിയിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതനുസരിച്ച് കൂടുതല്‍ ജീവനക്കാരെ നിയമിക്കും.
ചികത്സയുടെ ഭാഗമായാണ് ആശാ സനില്‍ ഇന്നലെ രാവിലെ ആശുപത്രയിലത്തെിയത്. പ്രസിഡന്റ് എത്തിയതറിഞ്ഞ് സ്ത്രീകളടക്കം 25ലേറെ രോഗികളും കൂട്ടിരിപ്പുകാരും നിവേദനവുമായി സമീപിക്കുകയായിരുന്നു.
ലിഫ്റ്റ്, റാമ്പ് സൗകര്യങ്ങളൊരുക്കണമെന്നും മെയില്‍ വാര്‍ഡനെ നിയമിക്കണമെന്നുമായിരുന്നു ഇവരുടെ പ്രധാന ആവശ്യങ്ങള്‍. ആയുര്‍വേദ ആശുപത്രിയില്‍ ചികത്സയിലായിരുന്ന മട്ടാഞ്ചേരി സ്വദേശിനി ബിയാട്രിസിന്റെ ഭര്‍ത്താവ് ഇഗ്‌നേഷ്യസ് ആന്റണിയാണ് ബുധനാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇവിടെ മരണമടഞ്ഞത്. രണ്ടാം നിലയില്‍ ഭക്ഷണവുമായി പടികള്‍ കയറിയത്തെിയ ഇഗ്‌നേഷ്യസ് ദേഹാസ്വാസ്ഥ്യന്മെ തുടര്‍ന്ന് അവശനാവുകയും ലിഫ്‌റ്റോ സ്‌ട്രെക്ച്ചറോ ഇല്ലാതിരുന്നതിനാല്‍ ആശുപത്രിയിലത്തെിക്കാന്‍ വൈകുകയുമായിരുന്നു.
ദിവസവും 600 ല്‍പരം രോഗികളാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ഇവിടെ ചികിത്സതേടിയത്തെുന്നത്. ഒരേക്കര്‍ ഇരുപത് സെന്റ് സ്ഥലത്ത് ആരംഭിച്ച ഈ ആശുപത്രിയുടെ വികസന പദ്ധതിയില്‍ മൂന്ന് ബ്‌ളോക്കും 400 കിടക്കയും ചികിത്സയും ഒരുക്കുന്നതിനുള്ള പദ്ധതിയാണുള്ളത്. എന്നാല്‍, ആദ്യ ബ്‌ളോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയതോടെ മറ്റ് രണ്ട് ബ്‌ളോക്കുകളുടെ നിര്‍മാണം ഉപേക്ഷിച്ച അവസ്ഥയിലാണ്. ഇപ്പോള്‍ നിര്‍മിച്ച ബ്‌ളോക്കിന് അഞ്ച് നിലകളാണുള്ളത്. ലിഫ്റ്റില്ലാത്തതിനാല്‍ രോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ പടിചവിട്ടിത്തന്നെ വേണം മുകള്‍ നിലകളിലത്തൊന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."