HOME
DETAILS
MAL
എല്ലാവര്ക്കും സുരക്ഷയൊരുക്കാത്ത മുഖ്യമന്ത്രി മലയാളിക്ക് അപമാനം; മറുപടിയുമായി കുമ്മനം
backup
October 21 2017 | 14:10 PM
തിരുവനന്തപുരം: സംവാദത്തിന് വേണ്ടത് സമാധാനപൂര്‍ണമായ അന്തരീക്ഷമാണെന്നും വികസന സംവാദത്തില്‍ നിന്ന് ബി.ജെ.പി നേതാക്കള്‍ ഒളിച്ചോടിയെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം തെറ്റാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തില്‍ മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരേ രൂക്ഷമായ വിമര്‍ശനമാണ് കുമ്മനം നടത്തിയിയത്.
രാഷ്ട്രീയ എതിരാളികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ പരാജയപ്പെട്ട പിണറായി വികസനത്തെപ്പറ്റി സംസാരിക്കുന്നത് അര്‍ഥശൂന്യമാണ്. എല്ലാവര്ക്കും സുരക്ഷ ഒരുക്കാനാകാത്ത മുഖ്യമന്ത്രി മലയാളിക്ക് അപമാനമാണെന്നും കുമ്മനം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."