HOME
DETAILS
MAL
ജിഷ്ണു പ്രണോയ്: മഹിജ സുപ്രിം കോടതിയിലേക്ക്
backup
October 22 2017 | 07:10 AM
കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നീതി തേടി അമ്മ മഹിജ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുന്നു.കേസില്‍ കക്ഷി ചേരാന്‍ മഹിജ നാളെ സുപ്രിം കോടതിയില്‍ അപേക്ഷ നല്‍കും.
കേരള പൊലിസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും. അന്വേഷണം ശരിയായ ദിശയിലല്ല നീങ്ങുന്നത്. അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടതായും മഹിജ പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് സുപ്രിം കോടതിയെ സമീപിക്കുന്നതെന്നും മഹിജ കൂട്ടിച്ചേര്‍ത്തു.
പാമ്പാടി നെഹ്റു എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ത്ഥിയായിരുന്ന കോഴിക്കോട് സ്വദേശി ജിഷ്ണു പ്രണോയി അധികൃതരുടെ പീഡനത്തെ തുടര്‍ന്ന് കോളജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ നെഹ്റു കോളജ് ചെയര്മാന് കൃഷ്ണദാസടക്കും പ്രമുഖര്‍ക്കെതിരേ കേസെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."