HOME
DETAILS

കേരള കലോത്സവം പൂര്‍ത്തീകരിക്കാന്‍ തീരുമാനം; കുറ്റാരോപിതര്‍ക്ക് മൂന്‍കൂര്‍ ജാമ്യം

  
March 15, 2024 | 9:50 AM

keralaschoolkalolsavam-restarting-latestupdation

തിരുവനന്തപുരം:  കേരള സര്‍വ്വകലാശാല കലോത്സവം പൂര്‍ത്തീകരിക്കാന്‍ തീരുമാനം.സര്‍വ്വകലാശാല ആസ്ഥാനത്ത് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. കലോത്സവ വേദിയില്‍ ഉണ്ടായ തുടര്‍ച്ചയായ സംഘര്‍ഷങ്ങള്‍ അന്വേഷിക്കാന്‍ യോഗം പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. ഡോ. ഗോപ് ചന്ദ്രന്‍, അഡ്വ. ജി മുരളീധരന്‍, ആര്‍ രാജേഷ്, ഡോക്ടര്‍ ജയന്‍ എന്നിവരടങ്ങിയ സമിതിയാണ് സംഭവത്തില്‍ അന്വേഷണം നടത്തുക. ഈ സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും കലോത്സവം നടത്തുന്ന വേദികളെപ്പറ്റി അന്തിമ തീരുമാനമെടുക്കുക.

അതേസമയം കോഴ കേസിലെ രണ്ടും മൂന്നും പ്രതികളായ ജോമറ്റിനും സൂരജിനും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച കേരള സര്‍വകലാശാല കലോത്സവം തുടര്‍ച്ചയായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വൈസ് ചാന്‍സലുടെ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവയ്ക്കുകയായിരുന്നു. 

കലോത്സവം മാന്വല്‍ ഭാവിയില്‍ പരിഷ്‌കരിക്കണമെന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിഷ്‌കരണം സംബന്ധിച്ച് സമഗ്രമായി പഠിക്കുന്നതിന് സമിതിയെ രൂപീകരിക്കും. ഈ സമിതിയില്‍ കലാസാഹിത്യ രംഗത്തെ പ്രമുഖരും അംഗങ്ങളാകുമെന്നും യോഗത്തില്‍ തീരുമാനമായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരാര്‍ ലംഘിച്ച്  ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍; ഹമാസ് മൂന്ന് മൃതദേഹങ്ങള്‍ കൂടി കൈമാറി

International
  •  11 minutes ago
No Image

"യുഎഇ പതാക എന്നെന്നും മഹത്വത്തിൽ പറക്കട്ടെ, അതെപ്പോഴും അഭിമാനത്തോടെയും ആദരവോടെയും അലയടിക്കട്ടെ"; യുഎഇയിൽ ഇന്ന് പതാക ദിനം

uae
  •  12 minutes ago
No Image

സഊദിയുടെ ഫ്ലൈഅദീൽ വിമാന കമ്പനി ഇന്ത്യയിലേക്ക് സർവ്വീസ് വ്യാപിപ്പിക്കുന്നു

Saudi-arabia
  •  16 minutes ago
No Image

ഇങ്ങനെയൊരു അത്ഭുത നേട്ടം ലോകത്തിൽ ആദ്യം; ചരിത്രത്തിന്റെ നെറുകയിൽ ദീപ്തി ശർമ്മ

Cricket
  •  24 minutes ago
No Image

ഡ്രൈവിം​ഗ് ലൈസൻസില്ലാതെയും ദുബൈ ചുറ്റി കാണാം; വേണ്ടത് ഈ ഒരു കാർഡ് മാത്രം!

uae
  •  40 minutes ago
No Image

21ാം വയസ്സിൽ രാജ്യത്തിന്റെ ഹീറോ; പകരക്കാരിയായി ടീമിലെത്തി ചരിത്രമെഴുതി ഷഫാലി

Cricket
  •  an hour ago
No Image

യുഎഇയിലെ പ്രധാന ന​ഗരങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പ്രധാന ഹൈവേകളിൽ യാത്രാതടസ്സം

uae
  •  an hour ago
No Image

ലോക റെക്കോർഡിൽ ഹർമൻപ്രീത് കൗർ; 36ാം വയസ്സിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  2 hours ago
No Image

ആശുപത്രിയിലേക്ക് പോവുന്ന വഴിയില്‍ ആംബുലന്‍സിന്റെ ടയര്‍ പഞ്ചറായി,  65കാരനായ രോഗി മരിച്ചു 

National
  •  2 hours ago
No Image

സി.എം.എസ് 03 വിക്ഷേപണം വിജയകരം; 4410 കിലോ ഭാരമുള്ള ആശയവിനിമയ ഉപഗ്രഹം കുതിച്ചത് 'ബാഹുബലി'യില്‍

National
  •  2 hours ago