കാവടി കൂട്ടങ്ങള്‍ നിറഞ്ഞാടി ഇരുന്നിലംകോട് സ്‌കന്ദഷഷ്ഠി
മുള്ളൂര്‍ക്കര: ഉത്സവ പ്രേമികളെ ആവേശ ആഘോഷത്തിന്റെ കൊടുമുടിയേറ്റി മുള്ളൂര്‍ക്കര ഇരുന്നിലം കോട് മഹാദേവ ക്ഷേത്രത്തില്‍ സ്‌കന്ദഷഷ്ഠി മഹോത്സവം നടന്നു. ഇരുന്നിലം കോട് ശ്രീ നാരായണ , മുള്ളൂര്‍ക്കര എസ്.എന്‍ നഗര്‍, മുള്ളൂര്‍ക്കര തെക്കേ കര, കാഞ്ഞിരശ്ശേരി തെക്കേക്കര സമന്വയ, കണ്ണംപാറ കടമാം കുളങ്ങര, ഇരുന്നിലം കോട് കളരിക്കല്‍, കാഞ്ഞിരശ്ശേരി വടക്കേക്കര, ചെമ്പന്‍ പടി പ്രണവം , വരവൂര്‍ , കാഞ്ഞിരശ്ശേരിസിങ്കം ഗ്രൂപ്പ് കാവടി സംഘങ്ങള്‍ മത്സരിച്ചെത്തിയപ്പോള്‍ അത് നാദ വാദ്യ താള ലയ വിസ്മയമായി.
പൂക്കാവടികളും, നില കാവടികളും നിറഞ്ഞാടിയപ്പോള്‍ അത് വര്‍ണ്ണ പ്രപഞ്ചം തീര്‍ത്തു. ഭക്തി വിശ്വാസത്തിന്റെ പുതുതലം തീര്‍ത്ത് ശൂലം കുത്തിയ ഭക്തജനങ്ങള്‍ കുമ്മിയടിച്ചപ്പോള്‍ കാഴ്ച്ചകളില്‍ വേറിട്ട അനുഭവമായി അത് മാറി. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ കാലത്ത് വാകച്ചാര്‍ത്തും മലര്‍ നിവേദ്യവും ഉണ്ടായി.
പാലഭിഷേകം, ക്ഷേത്രസമിതി , സുബ്രഹ്മണ്യന്‍ കോവില്‍ കാവടി അഭിഷേകം, നിവേദ്യങ്ങള്‍ ഉണ്ടായി. വൈകീട്ട് അഡ്വ.ടി.എസ് മായാദാസിന്റെ ഭക്തിപ്രഭാഷണം നടന്നു . ചലചിത്ര താരം ശാലു മേനോന്‍ കാളികയായി രംഗത്തെത്തിയ മഹാദേവി കാളിക നൃത്ത സംഗീത ബാലെയും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."