തനതായ ആഖ്യാനശൈലിയിലൂടെ സാഹിത്യസ്‌നേഹികളുടെ ഹൃദയത്തില്‍ത്തൊട്ട എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള : നവയുഗം വായനവേദി
ദമ്മാം: ആധുനിക മലയാളസാഹിത്യത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തില്‍ നവയുഗം സാംസ്‌കാരികവേദി വായനവേദി അനുശോചിച്ചു. മറ്റാര്‍ക്കും അനുകരിക്കാനാകാത്ത തനതായ ആഖ്യാനശൈലിയിലൂടെ സാഹിത്യസ്‌നേഹികളുടെ ഹൃദയത്തില്‍ത്തൊട്ട എഴുത്തുകാരനായിരുന്നു പുനത്തില്‍ കുഞ്ഞബ്ദുള്ള എന്ന് നവയുഗം വായനവേദി കേന്ദ്രകമ്മിറ്റി അനുശോചനപ്രമേയത്തില്‍ പറഞ്ഞു.
1960കളില്‍ത്തന്നെ 'അലിഗഢ് കഥകളു'മായി ആഖ്യാനസാഹിത്യത്തിലേക്കു കടന്നുവന്ന അദ്ദേഹം, സ്മാരകശിലകള്‍, മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്‌നിക്കിനാവുകള്‍, മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്‍, ക്ഷേത്രവിളക്കുകള്‍ തുടങ്ങിയ കൃതികളിലൂടെ മലയാളസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടി. ആകര്‍ഷകവുമായൊരു ഭാഷാശൈലിയിലൂടെയും ഭ്രമാത്മകമായ കഥാസന്ദര്‍ഭങ്ങളിലൂടെയും അദ്ദേഹത്തിന്റെ കൃതികള്‍ വായനക്കാരനെ ജീവിതത്തിന്റെ പരുഷ യാഥാര്‍ഥ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയവയാണ്. നോവല്‍, ചെറുകഥ, ലേഖനങ്ങള്‍, യാത്രാവിവരണം, ആത്മകഥ തുടങ്ങി ഗദ്യസാഹിത്യത്തിന്റെ പല മേഖലകളിലും അദ്ദേഹം സ്വന്തം തൂലികയുടെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.
ആധുനിക മലയാളസാഹിത്യത്തിന് സംഭവിച്ച വലിയൊരു നഷ്ടമാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ വിയോഗം. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം, അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും, സുഹൃത്തുക്കളുടെയും, മലയാള സാഹിത്യസ്‌നേഹികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും നവയുഗം വായനവേദി പ്രമേയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."