HOME
DETAILS

ഹൈക്കോടതി വിധി പകര്‍പ്പുകള്‍ പ്രാദേശിക ഭാഷകളില്‍ നല്‍കണം: രാഷ്ട്രപതി

  
backup
October 29 2017 | 02:10 AM

%e0%b4%b9%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81


കൊച്ചി: ഹൈക്കോടതി വിധി പകര്‍പ്പുകള്‍ പ്രാദേശിക ഭാഷകളില്‍ കൂടി നല്‍കണമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരള ഹൈക്കോടതി വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവില്‍ ഇംഗ്ലിഷില്‍ മാത്രമാണ് വിധി. ഇത് മനസിലാക്കാന്‍ സാധാരണക്കാരന് സാധിക്കുന്നില്ല. വിധി എന്തെന്നറിയാന്‍ അഭിഭാഷകനെ സമീപിക്കേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരം കാണേണ്ടതുണ്ട്.
വിധി പ്രസ്താവിച്ച് 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ പ്രാദേശിക ഭാഷകളില്‍ ഉത്തരവ് തര്‍ജ്ജമ ചെയ്ത് നല്‍കണമെന്നും രാഷ്ട്രപതി നിര്‍ദേശിച്ചു. കേസുകള്‍ എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ നടപടിയുണ്ടാകണം. സാധാരണക്കാര്‍ ഉറ്റുനോക്കുന്നത് തങ്ങളെയാണെന്ന ബോധം അഭിഭാഷകര്‍ക്കുണ്ടാകണമെന്നും രാഷ്ട്രപതി പറഞ്ഞു.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിങ്, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പോസ്റ്റല്‍ വിഭാഗം പുറത്തിറക്കിയ പ്രത്യേക പോസ്റ്റല്‍ കവര്‍ രാഷ്ട്രപതി ചടങ്ങില്‍ പ്രകാശനം ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  3 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് മൂന്ന് കുട്ടികള്‍ മരിച്ചു

Kerala
  •  3 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 days ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  4 days ago