HOME
DETAILS
MAL
നാദാപുരത്ത് സി.പി.എം നടപ്പാക്കിയത് പാര്‍ട്ടി കോടതിയുടെ വിധി: രമേശ് ചെന്നിത്തല
backup
August 13 2016 | 19:08 PM
തിരുവനന്തപുരം: നാദാപുരത്ത് കോടതി വെറുതെവിട്ടയാളെ വെട്ടിക്കൊന്നതിലൂടെ സി.പി.എം നടപ്പാക്കിയത് പാര്‍ട്ടി കോടതിയുടെ വിധിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംഭവം അതീവ ഗൗരവമുള്ളതാണെന്നും നാദാപുരത്തിന്റെ പശ്ചാത്തലം മനസിലാക്കി അവിടെ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയലിലെ ജോലിക്ക് വരമ്പത്ത് കൂലിയെന്ന കൊടിയേരിയുടെ പ്രസ്താവന ഈ കൊലപാതകത്തോട് കൂട്ടിവായിക്കാവുന്നതാണ്. കോടതി വെറുതെ വിടുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നത് സി.പി.എമ്മിന്റെ കാടത്തമാണ്. ഈ നടപടി അവസാനിപ്പിക്കാന്‍ തയാറാകണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."