HOME
DETAILS
MAL
മോദി ജനങ്ങളുടെ കോടതിയില്‍ മറുപടി പറയേണ്ടിവരും: ആന്റണി
backup
November 01 2017 | 01:11 AM
തിരുവനന്തപുരം: നോട്ട് നിരോധനം കൊണ്ട് എന്തുനേടിയെന്ന ചോദ്യത്തിന് ഉത്തരം പറയാതെ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിച്ചോടുകയാണെന്നും ജനങ്ങളുടെ കോടതിയില്‍ ഉത്തരം പറയാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി. ഇല്ലെങ്കില്‍ മോദിയെക്കൊണ്ട് കോണ്‍ഗ്രസ് ഉത്തരം പറയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടും സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മദിനത്തോടും അനുബന്ധിച്ച് ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.
ബി.ജെ.പി അധികാരത്തില്‍ വന്ന് മൂന്നു വര്‍ഷം കൊണ്ട് ദേശീയ നേതാക്കളെ തമസ്കരിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ തമ്പാനൂര്‍ രവി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."