ബഹ്‌റൈനില്‍ മരണപ്പെട്ട കുറ്റ്യാടി സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
മനാമ: ബുധനാഴ്ച കാലത്ത് ബഹ്‌റൈനില്‍ മരണപ്പെട്ട കുറ്റ്യാടി സ്വദേശിയായ ഊരത്ത് ബാപ്പറ്റ മീത്തല്‍ ഇസ്മാഈലിന്റെ (41) മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കഴിഞ്ഞ 14 വര്‍ഷമായി ബഹ്‌റൈനിലുള്ള ഇസ്മാഈല്‍ ടൂബ്ലിയിലെ അല്‍ഖാജാ റെസ്റ്റോറന്റ് നടത്തിവരികയായിരുന്നു. തിങ്കളാഴ്ച ഇവിടെ ജോലി ചെയ്തു കൊണ്ടിരിക്കെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ 7.30നായിരുന്നു മരണം.
ബഹ്‌റൈനിലെ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ബഹ്‌റൈന്‍ സമയം നാല് മണിയോടെ കുവൈത്തി മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് എം.എം സുബൈര്‍ നേതൃത്വം നല്‍കി.
ശേഷം രാത്രി 8.30നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി. വ്യാഴാഴ്ച പുലര്‍ച്ചെ നാട്ടിലെത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് കാലത്ത് ഒമ്പത് മണിയോടെ കുറ്റ്യാടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. പിതാവ്: ബാപ്പറ്റ ഇബ്രാഹീം, മാതാവ്: ഖദീജ. ഭാര്യ: ആഷിഫ. മക്കള്‍: ആദില ഇസ്മായില്‍, അദീബ്, മിന്‍ഹ. സഹോദരങ്ങള്‍: ഇഖ്ബാല്‍ ബാപ്പറ്റ, ഇന്‍സാദ് ബാപ്പറ്റ, വഹീദ. എല്ലാവരും നാട്ടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."