HOME
DETAILS

നാട്ടുകാരെ ഭീതിയിലാക്കി കഞ്ചാവ് മയക്കു മരുന്ന് സംഘങ്ങള്‍ വിലസുന്നു

  
backup
August 13 2016 | 21:08 PM

%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d%e0%b4%95-2


തുറവൂര്‍:  നാട്ടുകാരെ ഭീതിയിലാക്കി പട്ടണക്കാട് കാവില്‍പള്ളി പ്രദേശങ്ങളില്‍  കഞ്ചാവ് മയക്കു മരുന്ന് സംഘങ്ങളുടെ സൈ്വര്യവിഹാരം. ചേര്‍ത്തല, പട്ടണക്കാട് പൊലിസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയുന്ന പ്രദേശമായതിനാല്‍ ഇരു സ്റ്റേഷനുകളുടേയും അതിര്‍ത്തി പ്രദേശമായതിനാല്‍  ഇവിടെ  പൊലിസും ഇവിടെ കാര്യമായ പരിശോധനകള്‍ നടത്താറില്ല.  
ജില്ലയുടെ വടക്കന്‍ മേഖലയില്‍  പൊലിസ്  എക്‌സൈസ് പരിശോധന കര്‍ശനമാക്കിയതോടെ തീരദേശവും കായലോരവും വഴിയാണ് വില്‍പനക്കാര്‍ സ്‌കൂള്‍ പരിസരങ്ങളില്‍ എത്തുന്നത്. മിക്കവാറും  വൈകുന്നേരങ്ങളിലാണ്  വില്‍പ്പന. അമിതവേഗത്തില്‍ ബൈക്കുകളില്‍ പായുന്ന ഇവര്‍ സ്‌കൂളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന കുട്ടികള്‍ക്കും പൊന്നാംവെളി മാര്‍ക്കറ്റിലേക്ക് പോകുന്ന സ്ത്രീകളടക്കമുള്ള  കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയാകുകയാണ്. തോടും ചിറകളും നിറഞ്ഞ താരതമ്യേന ജനവാസം കുറഞ്ഞ ഇവിടം സാമൂഹിക വിരുദ്ധ സംഘങ്ങള്‍ക്ക് സുരക്ഷിത താവളമാകുകയാണ്.
കഴിഞ്ഞദിവസം പള്ളി പരിസരത്ത് എത്തിയ കഞ്ചാവു വില്‍പ്പനക്കാരെ ചോദ്യം ചെയ്ത  കാവില്‍പള്ളി വികാരിക്കും കമ്മിറ്റി അംഗങ്ങള്‍ക്കും നേരെ  ഇവര്‍  ഭീഷണി മുഴക്കിയിരുന്നു.ഇവരെ സംഘടിതരായി നേരിടാനാണ് നാട്ടുകാരുടെ തീരുമാനം. തുറവൂര്‍ കവലയ്ക്ക് കിഴക്കു ഭാഗത്തെ ഇടവഴിയില്‍ മദ്യപന്‍മാരുടെയും സാമൂഹികവിരുദ്ധരുടേയും ശല്യവും രൂക്ഷമായിരിക്കയാണ്. വൈകിട്ട് ആറ് മണി കഴിഞ്ഞാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇടവഴിയിലൂടെ സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് പൊലിസ് എക്‌സൈസ് അധികാരികള്‍ പരിശോധന കര്‍ശനമാക്കി ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാണ്.   



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago
No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

കാശ്മീരില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

Kerala
  •  a month ago