HOME
DETAILS

കുതിച്ച് പാഞ്ഞ്,കരുത്തറിഞ്ഞ് തുഴഞ്ഞ് ചുണ്ടന്‍വളങ്ങള്‍

  
backup
August 13 2016 | 21:08 PM

%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d%e0%b4%95%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf




ആലപ്പുഴ:കാണികളുടെ നെഞ്ചിടിപ്പ് വാനോളമുയര്‍ത്തി പുന്നമടക്കായലിനെ കീറിമുറിച്ച് മുന്നേറിയ കരിനാഗങ്ങളില്‍ കാരിച്ചാല്‍ ചുണ്ടന്‍ നിമിഷങ്ങള്‍ കൊണ്ടാണ് വിജയ തീരത്തണഞ്ഞത്. വളളംകളിയുടെ ചരിത്രത്തിലാദ്യമായി സമയത്തെ അടിസ്ഥാനപ്പെടുത്തി മത്സരം സംഘടിപ്പിച്ചതിനാല്‍ ശരവേഗത്തിലാണ് ചുണ്ടനുകള്‍ തുഴയെറിഞ്ഞത്.
പുതിയ വേഗത്തിനായി വള്ളങ്ങള്‍ കുതിച്ചപ്പോള്‍ നിറഞ്ഞ  ആവേശം തന്നെയാണ് കാണികളില്‍ പകര്‍ന്നു നല്‍കിയത്.
രാവിലെ മുതല്‍ തന്നെ പുന്നമടയുടെ ഇരുകരകളിലും മനുഷ്യമതില്‍ തീര്‍ത്ത് ജനങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചാണ് മണിക്കൂറുകള്‍ കാത്തിരുന്നത്.വഞ്ചിപ്പാട്ടിന്റെ താളമേളങ്ങള്‍ തുഴച്ചില്‍ക്കാരേയും കാണികളേയും ഒരുപോലെ ലഹരിപിടിപ്പിച്ച അപൂര്‍വ്വ നിമിഷങ്ങളായിരുന്നു കായലിലും കരയിലുമെല്ലാം. സമയത്തെ അവലംബിച്ച് വിജയിയെ നിശ്ചയിക്കുന്നതിനാല്‍ തീപാറുന്ന പോരാട്ടം തന്നെയാണ് കളിപ്രേമികള്‍ക്ക് മുന്നില്‍ ചുണ്ടനുകള്‍ കാഴ്ച വെച്ചതെന്ന്  മത്സരഫലം വ്യക്തമാക്കുന്നു.
രാവിലെ ചെറുവളളങ്ങളുടെ മത്സരം നടന്നതിനാല്‍  വിരസതയകറ്റി. 5. 35 ഓടെയാണ് മത്സരങ്ങള്‍ അവസാനിച്ചത്. ജലഘോഷയാത്രയ്ക്ക് ശേഷം കളിവളളങ്ങള്‍ക്ക് കഴിഞ്ഞ തവണ കപ്പ് സ്വന്തമാക്കിയ ജവഹര്‍ തായങ്കരിയുടെ ക്യാപ്റ്റന്‍ ജെയിംസ് കുട്ടി ജേക്കബ് പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. തുടര്‍ന്ന് വളളങ്ങള്‍ അണിനിരന്ന മാസ്ഡ്രില്‍ ഏവരുടേയും മനംകവര്‍ന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം 64-ാമമത് ജലമേളയ്ക്ക് തിരിതെളിച്ചു.
മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി മാരായ മാത്യൂ ടി തോമസ്, പി തിലോത്തമന്‍, എ സി മൊയ്തീന്‍, എം എല്‍ എ മാരായ എ എം ആരീഫ്, പ്രതിഭാ ഹരി, ആര്‍ രാജേഷ് മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്മരണിക പ്രകാശനം ചലച്ചിത്ര നടന്ന ജയറാം ഗവര്‍ണ്ണറുടെ പത്‌നി  സരസ്വതി സദാശിവത്തിന് കൈമാറി നിര്‍വ്വഹിച്ചു.  ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ സ്വാഗതം പറഞ്ഞു. സായികേന്ദ്രത്തിലെ കായിക താരങ്ങള്‍ വെള്ളപതാകയുമായി നാല് ട്രാക്കിലൂടെയും സ്പീഡ് ബോട്ടില്‍ സ്പിനിഷിംഗ് പോയിന്റിലെത്തി ഇവിടെ നിന്നും പച്ച പതാകയുമായി തിരിച്ച് സ്റ്റാര്‍ട്ടിംഗ് പോയിന്റിലെത്തിയപ്പോഴാണ് മത്സരത്തിന് തുടക്കമായത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  13 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  13 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  13 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  13 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  13 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  13 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  13 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  13 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  13 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  13 days ago