HOME
DETAILS
MAL
സ്വതന്ത്ര ഭരണത്തിന് ന്യൂകാലിഡോണിയയിലും ജനഹിത പരിശോധന
backup
November 04 2017 | 01:11 AM
പാരിസ്: തെക്കന്‍ പസഫികിലെ ഫ്രാന്‍സിനു കീഴിലുള്ള ന്യൂകാലിഡോണിയയിലും സ്വയംഭരണത്തിനു നീക്കം. സ്വയം ഭരണം ആവശ്യപ്പെട്ട് അടുത്ത വര്‍ഷം ജനഹിത പരിശോധന നടത്തുമെന്ന് ന്യൂകാലിഡോണിയ വൃത്തങ്ങള്‍ അറിയിച്ചു. ഫ്രഞ്ച് സര്‍ക്കാരുമായുണ്ടാക്കിയ ചര്‍ച്ചയെ തുടര്‍ന്നാണു ജനഹിത പരിശോധനയ്ക്കു നീക്കം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാലിഡോണിയ നേതാക്കള്‍ ഫ്രഞ്ച് അധികൃതരുമായി ഒന്‍പതു മണിക്കൂര്‍ ചര്‍ച്ച നടത്തി. അടുത്ത വര്‍ഷം നവംബറിനു മുന്‍പ് ജനഹിത പരിശോധന നടത്താനാണു തീരുമാനം. ഭൂരിപക്ഷം പേരും സ്വാതന്ത്ര്യത്തെ പിന്താങ്ങിയാല് ജിബൂത്തിക്കും വനോത്തുവിനും പിറകെ ന്യൂകാലിഡോണിയയും ഫ്രാന്‍സില്‍നിന്നു വേര്‍പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."