ജഡ്ജിമാരെ വിലയിരുത്തേണ്ടത് ഐ.ബിയല്ലെന്ന് സുപ്രിം കോടതി കൊളീജിയം
ന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്ന വിഷയത്തില്‍ അഭിഭാഷകരുടെ കഴിവും ശേഷിയും അളക്കേണ്ടത് ഇന്റലിജന്റ്‌സ് ബ്യൂറോ അല്ലെന്നും ജുഡീഷ്യറിയാണെന്നും സുപ്രിംകോടതി കൊളീജിയം.
ജഡ്ജിമാരായി ശുപാര്‍ശചെയ്യപ്പെടുന്ന അഭിഭാഷകരുടെ തൊഴില്‍പരമായ കാര്യപ്രാപ്തി പരിശോധിച്ചു വിലയിരുത്താന്‍ ഐ.ബിക്കു കഴിയില്ലെന്നും മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന കൊളീജയത്തിനേ കഴിയൂവെന്നും ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ കൊളീജിയം ആവര്‍ത്തിച്ചു. ചീഫ്ജസ്റ്റിസിനെ കൂടാതെ സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ജെ. ചെലമേശ്വറും രഞ്ജന്‍ ഗോഗോയിയും അടങ്ങുന്ന കൊളീജിയം ജാര്‍ഖണ്ഡ് ഹൈക്കോടതി ജഡ്ജിയായി രാജേഷ്‌കുമാറിന്റെ നിയമനം അംഗീകരിച്ചാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
വെള്ളിയാഴ്ച ചേര്‍ന്ന സുപ്രിംകോടതി കൊളീജിയം ജാര്‍ഖണ്ഡ്, ത്രിപുര ഹൈക്കോടതികളിലെ നാലുജഡ്ജിമാരുടെ നിയമനം ശരിവച്ചു. ജഡ്ജിമാരുടെ സ്ഥാനക്കയറ്റം, സ്ഥലംമാറ്റം തുടങ്ങിയവ സംബന്ധിച്ച ശുപാര്‍ശകളും മറ്റുവിശദാംശങ്ങളും പൊതുജനങ്ങള്‍ക്കു ലഭ്യമാവുന്ന വിധത്തില്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞമാസം കൊളീജിയം തീരുമാനിച്ചിരുന്നു. നിയമനത്തിനായി ശുപാര്‍ശചെയ്യപ്പെടുന്ന വ്യക്തികളെ നിയമിക്കുകയാണെങ്കില്‍ അതിനുള്ള കാരണവും ശുപാര്‍ശ തള്ളുകയാണെങ്കില്‍ അതിനുള്ള കാരണങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനാണ് കൊളീജിയത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."