നിയമവിരുദ്ധമായ യുടേണുകള്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: ഗതാഗത നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനും റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന അപകടകരമായ ഇടപെടലുകള്‍ കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി, എതിര്‍ ദിശയിലേക്ക് നിയമവിരുദ്ധമായി യുടേണുകള്‍ നടത്തിയ ഡ്രൈവര്‍മാരെ ജനറല്‍ ട്രാഫിക് വകുപ്പ് വിളിച്ചുവരുത്താന്‍ തുടങ്ങി. നിയമലംഘകര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കും. 60 ദിവസം വരെ വാഹനങ്ങള്‍ കണ്ടുകെട്ടലും അധിക നിയമ നടപടികളും പിഴകളില്‍ ഉള്‍പ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.
തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവര്‍മാര്‍ ഗതാഗത നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് പൊലിസ് അഭ്യര്‍ത്ഥിച്ചു. ഗതാഗത നിയമങ്ങള്‍ പാലിക്കാനും റോഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്തു. കുവൈത്തിലെ റോഡുകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് നിയമലംഘകരെ തിരിച്ചറിയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള എന്‍ഫോഴ്‌സ്‌മെന്റ് കാമ്പെയ്‌നുകള്‍ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."