HOME
DETAILS

അൽ ഐൻ കമ്മ്യൂണിറ്റി സെൻ്ററിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങും

  
February 11 2025 | 13:02 PM

A new Lulu Hypermarket will open at Al Ain Community Centre

അബൂദബി: അൽ ഐനിലെ  പുതിയ വാണിജ്യ കേന്ദ്രമായ അൽ ഐൻ കമ്മ്യൂണിറ്റി സെൻ്ററിൽ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ലുലു റീട്ടെയിലും അൽ  ഫലാജ്  ഇൻവെസ്റ്റ്മെൻ്റും ധാരണയിലെത്തി. അബൂദബിയിൽ നടന്ന ചടങ്ങിൽ ലുലു റീട്ടെയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൈഫി രൂപാവാലയും അൽ  ഫലാജ്  ഇൻ വെസ്റ്റ്മെൻ്റ് മാനേജിംഗ് ഡയറക്ടർ ഹംദാൻ അൽ കെത്ബിയും  ലുലു ചെയർമാൻ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ  ധാരണാ പത്രത്തിൽ  ഒപ്പുവെച്ചു.

അൽ ഐൻ നഗരത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന  പുതിയ വാണിജ്യ കേന്ദ്രമായ അൽ ഐൻ കമ്മ്യൂണിറ്റി സെൻ്ററിലാണ് 20,000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ  പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുന്നത്. 

അൽ ഐനിലെ പുതിയ പദ്ധതിക്കായി അൽ ഫലാജ് ഇൻവെസ്റ്റ്മെൻ്റുമായി  സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ലോകോത്തരമായ ഷോപ്പിംഗ് അനുഭവം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിൻ്റെ ഭാഗമായാണ് അൽ ഐനിലെ പുതിയ പദ്ധതിയെന്നും യൂസഫലി പറഞ്ഞു. ഈ വർഷം ഒകോടോബറോടെ  പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം  ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലുലു റീട്ടെയിൽ ഗ്ലോബൽ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്റഫ് അലി എം.എ., ചീഫ് ഓപ്പറേറ്റിംഗ്  ഓഫിസർ സലീം വി.ഐ, ഗ്രൂപ്പ് ഡയറക്ടർമാരായ എം.എ. സലീം, മുഹമ്മദ് അൽത്താഫ്, ലുലു അൽ ഐൻ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ എന്നിവരും സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോ​ഗത്തിന് പൂട്ടിടാൻ ഒരുങ്ങി ജിസിസി രാജ്യങ്ങൾ

uae
  •  12 days ago
No Image

വർക്കലയിൽ ഗൃഹനാഥനെ വെട്ടി കൊലപ്പെടുത്തി; ആക്രമണം നടത്തിയത് സഹോദരി ഭർത്താവും സുഹൃത്തുക്കളും

Kerala
  •  12 days ago
No Image

ലഹരിക്കടത്തിനായി ബൈക്ക് മോഷണം; വടകരയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ പിടിയിൽ

Kerala
  •  12 days ago
No Image

മതവിശ്വാസവും, വിദ്യാഭ്യാസം പോലെ പ്രധാനപ്പെട്ടത്; റമദാനിന്റെ അവസാന പത്ത് ദിനം ബഹ്റൈനിൽ സ്കൂളുകൾക്ക് അവധി

bahrain
  •  12 days ago
No Image

അവന് വലിയ ആത്മവിശ്വാസമുണ്ട്, വൈകാതെ അവൻ ഇന്ത്യക്കായി കളിക്കും: സഞ്ജു സാംസൺ

Cricket
  •  12 days ago
No Image

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: ചോദ്യം ചെയ്യലിന് എത്തണം,കെ.രാധാകൃഷ്ണന്‍ എംപിക്ക് സമന്‍സ് അയച്ച് ഇഡി

Kerala
  •  12 days ago
No Image

ആ മൂന്ന് കാരണങ്ങൾ കൊണ്ടാണ് റൊണാൾഡോയെ ഇപ്പോഴും നാഷണൽ ടീമിലെടുക്കുന്നത്: പോർച്ചുഗൽ കോച്ച്

Football
  •  12 days ago
No Image

നെയ്യാറ്റിന്‍കരയില്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു 

Kerala
  •  12 days ago
No Image

അനധികൃത ഫ്ലക്സ് ബോര്‍ഡ്; നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം, അന്തിമ ഉത്തരവിറക്കി ഹൈക്കോടതി

Kerala
  •  12 days ago
No Image

ബജറ്റില്‍ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കി തമിഴ്‌നാട്; പകരം തമിഴ് അക്ഷരം

Kerala
  •  12 days ago