HOME
DETAILS

ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 14 വിദ്യാര്‍ഥികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്ക്,ഫലമറിയാന്‍ ചെയ്യേണ്ടത് 

  
Web Desk
February 11, 2025 | 2:26 PM

jeemain2025-result-outnow-check

ന്യൂഡല്‍ഹി: രാജ്യത്തെ എന്‍ജിനീയറിങ് കോളജുകളിലേക്ക് ബിരുദ പ്രവേശനത്തിനായി നടത്തുന്ന ജെഇഇ മെയിന്‍ 2025 സെഷന്‍ 1 പരീക്ഷാഫലം പ്രഖ്യാപിച്ചു.

പരീക്ഷ എഴുതിയ 14 വിദ്യാര്‍ഥികള്‍ക്ക് നൂറില്‍ നൂറ് മാര്‍ക്കും ലഭിച്ചു. ഇതില്‍ കൂടുതല്‍ പേരും രാജസ്ഥാന്‍ സ്വദേശികളാണ്. നൂറ് മാര്‍ക്കും ലഭിച്ച 14 പേരില്‍ 12 വിദ്യാര്‍ഥികളും ജനറല്‍ കാറ്റഗറിയില്‍ ഉള്ളവരാണ്. ആയുഷ് സിംഗാള്‍, റൈത് ഗുപ്ത, സാക്ഷം ജിന്‍ഡാല്‍, അര്‍ണവ് സിംഗ്, എസ്.എം പ്രകാശ് ബെഹ്‌റ (രാജസ്ഥാന്‍), കുശാഗ്ര ഗുപ്ത (കര്‍ണാടക), ദക്ഷ്, ഹര്‍ഷ് ഝാ (ഡല്‍ഹി), ശ്രേയസ് ലോഹ്യ, സൗരവ് (ഉത്തര്‍പ്രദേശ്), വിശദ് ജെയിന്‍ (മഹാരാഷ്ട്ര), ശിവന്‍ വികാസ് തോഷ്‌നിവാള്‍ (ഗുജറാത്ത്), സായ് മനോഗ്‌ന ഗുത്തിക്കൊണ്ട (ആന്ധ്രാപ്രദേശ്), ബാനി ബ്രത മജീ (തെലങ്കാന) എന്നിവര്‍ക്കാണ് മുഴുവന്‍ മാര്‍ക്കും ലഭിച്ചത്. കഴിഞ്ഞമാസം 22, 23, 24, 28, 29 തീയതികളിലായി നടന്ന പരീക്ഷയ്ക്കായി 13 ലക്ഷം വിദ്യാര്‍ഥികളാണ് രജിസ്റ്റര്‍ ചെയ്തത്.

ഫലമറിയാന്‍

  • എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.inല്‍ വിദ്യാര്‍ഥികള്‍ക്ക് ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി ഫലമറിയാം.
  • വെബ്‌സൈറ്റില്‍ കയറി വ്യൂ സ്‌കോര്‍ കാര്‍ഡ് അല്ലെങ്കില്‍ വ്യൂ ജെഇഇ മെയിന്‍ 2025 റിസല്‍റ്റില്‍ ക്ലിക്ക് ചെയ്യണം.
  • തുടര്‍ന്ന് ആപ്ലിക്കേഷന്‍ നമ്പറും പാസ് വേര്‍ഡും നല്‍കുന്നതോടെ ഫലം സ്‌ക്രീനില്‍ തെളിഞ്ഞുവരും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്; സി.ജെ.പി പ്രതിഷേധത്തിന് പരോഷ പിൻതുണ

latest
  •  a day ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  a day ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  a day ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  a day ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  a day ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  a day ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago