മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഹരജിയില്‍ വാദം: ഡിവിഷന്‍ ബെഞ്ച് പിന്മാറി
കൊച്ചി: മന്ത്രി തോമസ് ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പൊതുസ്ഥലം കൈവശപ്പെടുത്തി റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതിനെതിരേ കേസെടുക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കണമെന്ന ഹരജി പരിഗണിക്കുന്നതില്‍നിന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പിന്മാറി. തൃശൂര്‍ വേലൂപ്പാടം സ്വദേശി ടി.എന്‍ മുകുന്ദനാണ് ഹരജി നല്‍കിയത്. ഇന്നലെ ഹരജി പരിഗണിക്കുന്നതില്‍നിന്ന് ഒഴിവാകുകയാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. അടുത്തദിവസം ഹരജി മറ്റൊരു ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.
മന്ത്രി ഡയറക്ടറായ കമ്പനി നടത്തിയ നിയമ ലംഘനങ്ങള്‍ വ്യക്തമാക്കി ജില്ലാ കലക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടും ഇതുവരെ നടപടിയെടുത്തില്ല. തോമസ് ചാണ്ടി മന്ത്രിയായതിനാലാണ് കേസെടുക്കാന്‍ മടിക്കുന്നതെന്നും ഹരജിയില്‍ ആരോപിക്കുന്നു. നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ട് നടപടി ഉണ്ടായില്ല. മന്ത്രിയുടെ കൈയേറ്റം കേരള ഭൂ സംരക്ഷണ നിയമത്തിനു പുറമേ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെയും 1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെയും ലംഘനമാണ്. നിവേദനം കണക്കിലെടുത്ത് മന്ത്രിയടക്കമുള്ളവര്‍ക്കെതിരേ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും പരിസ്ഥിതി വകുപ്പ് സെക്രട്ടറിക്കും നിര്‍ദേശം നല്‍കണം. മന്ത്രി തോമസ് ചാണ്ടിയും കൂട്ടരും വാങ്ങിയ ഭൂമി കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചത് ഭൂമി പതിച്ചു നല്‍കല്‍ ചട്ടത്തിനു വിരുദ്ധമാണ്. ഈ ഭൂമിയുടെ പട്ടയം റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തോമസ് ചാണ്ടിക്കെതിരേ ഹൈക്കോടതിയിലെത്തുന്ന മൂന്നാമത്തെ ഹരജിയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."