HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍മീറ്റ് വെള്ളിയാഴ്ച ബഹ്‌റൈനില്‍

  
backup
November 09 2017 | 17:11 PM

skssf-global-meet-2

 

മനാമ: ജിസിസി രാഷ്ടങ്ങളിലെ പ്രതിനിധികളെയും സംഘടനാ ഭാരവാഹികളെയും പങ്കെടുപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന രണ്ടാമത് വാര്‍ഷിക ഗ്ലോബല്‍മീറ്റ് വെള്ളിയാഴ്ച ബഹ്‌റൈനില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ വര്ഷം അബുദാബിയില്‍ നടന്ന മീറ്റിനു തുടര്‍ച്ചയായാണ് വിവിധ രാഷ്ട്രങ്ങളിലെ പ്രതിനിധികളെ ഒരുമിച്ച് കൂട്ടി ബഹ്‌റൈനില്‍ ഗ്ലോബല്‍ മീറ്റ് നടക്കുന്നത്. വിവിധ രാഷ്ട്രങ്ങളിലെ 27 സംഘടനകളെ പ്രതിനിധീകരിച്ച് 115 പ്രതിനിധികളാണ് ഗ്ലോബല്‍മീറ്റില്‍ പങ്കെടുക്കുന്നത്.

മനാമയിലെ സാന്റോക്ക് ഹോട്ടലില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാനായി ജിസിസി രാഷ്ട്രങ്ങളടക്കമുള്ള വിദേശ രാഷ്ട്രങ്‌ളില്‍ നിന്നും നൂറു കണക്കിന് പ്രതിനിധികളും സംഘടനാ ഭാരവാഹികളുമാണ് ബഹ്‌റൈനിലെത്തിയിരിക്കുന്നത്. ഗ്ലോബല്‍ മീറ്റിന് നേതൃത്വം നല്‍കാനായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഭാരവാഹികളായ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, വൈസ് പ്രസിഡന്റ് കെ എന്‍ എസ് മൗലവി എന്നിവര്‍ നേരത്തെ ബഹ്‌റൈനിലെത്തിയിരുന്നു. പ്രോഗാം വിവരങ്ങള്‍ സംഘാടകര്‍ വിവരിച്ചു.

 

വെള്ളിയാഴ്ച കാലത്ത് 9 മണിമുതല്‍ ആരംഭിക്കുന്ന ഗ്ലോബല്‍ മീറ്റില്‍ പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത ബഹ്‌റൈന്‍ പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് കെ എന്‍ എസ് മൗലവി, എസ്എം അബ്ദുല്‍വാഹിദ്, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, ഹംസ അന്‍വരി മോളൂര്‍ , അഷ്‌റഫ് അന്‍വരി ചേലക്കര പ്രസംഗിക്കും.

തുടര്‍ന്ന് നടക്കുന്ന റിപ്പോര്‍ട്ടിങ് സെഷനില്‍ ഗ്ലോബല്‍മീറ്റില്‍ പങ്കെടുക്കുന്ന വിവിധ രാഷ്ട്രങ്ങളിലെ സംഘടനകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവും അവലോകനവും നടക്കും. ഗ്ലോബല്‍മീറ്റില്‍ ചര്‍ച്ച ചെയ്യുന്ന വിവിധ പദ്ധതികള്‍ ഡോ.അബ്ദുള്‍റഹിമാന്‍ ഒളവട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍, സയ്യിദ് ഷുഐബ് തങ്ങള്‍, സുബൈര്‍ ഹുദവി ജിദ്ദ എന്നിവര്‍ അവതരിപ്പിക്കും. വിവിധ രാജ്യങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി സംഘടന നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ഗ്ലോബല്‍മീറ്റ്അന്തിമരൂപം നല്‍കും.

ഇന്ത്യക്കു പുറമെ സൗദിഅറേബ്യ, യു.എ.ഇ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍ തുടങ്ങി മലയാളി സാന്നിധ്യമുള്ള രാജ്യങ്ങളിലെ സമസ്തയുടെ വിവിധ കീഴ്ഘടകങ്ങളുടെ ഭാരവാഹികളും തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമാണ് സംബന്ധിക്കുക.
ഇന്ത്യയിലും വിവിധ രാജ്യങ്ങളിലുംസംഘടന നടപ്പാക്കുന്ന വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ പദ്ധതികള്‍, പ്രവാസിക്ഷേമ പദ്ധതികള്‍, വിഖായയുടെ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഗള്‍ഫ്‌സത്യധാര മാസിക, സംഘടന ശാക്തീകരണം തുടങ്ങിയ അജണ്ടകളിലാണ് പ്രധാനമായും ചര്‍ച്ച നടക്കുക.

വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ബഹ്‌റൈന്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ ഉല്‍ഘടനം ചെയ്യും. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് കെ എന്‍ എസ് മൗലവി, എസ്എം അബ്ദുല്‍വാഹിദ്, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, ഹംസ അന്‍വരി മോളൂര്‍ , അഷ്‌റഫ് അന്‍വരി ചേലക്കര പ്രസംഗിക്കും.

തുടര്‍ന്ന് നടക്കുന്ന റിപ്പോര്‍ട്ടിങ് സെഷനില്‍ ഗ്ലോബല്‍മീറ്റില്‍ പങ്കെടുക്കുന്ന വിവിധ സംഘടനകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവും അവലോകനവും നടക്കും. ഗ്ലോബല്‍മീറ്റില്‍ ചര്‍ച്ച ചെയ്യുന്ന വിവിധ പദ്ധതികള്‍ ഡോ.അബ്ദുള്‍റഹിമാന്‍ ഒളവട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍, സയ്യിദ് ഷുഐബ് തങ്ങള്‍, സുബൈര്‍ ഹുദവി ജിദ്ദ എന്നിവര്‍ അവതരിപ്പിക്കും. വിവിധ രാജ്യങ്ങളില്‍ വിവിധ ഘട്ടങ്ങളിലായിസംഘടന നടപ്പിലാക്കുന്ന പദ്ധതികള്‍ക്ക് ഗ്ലോബല്‍മീറ്റ് അന്തിമരൂപം നല്‍കും.

വിവിധരാജ്യങ്ങളില്‍ നിന്ന്‌ഗ്ലോബല്‍മീറ്റിനെത്തുന്ന പ്രതിനിധികള്‍ക്ക്‌വിപുലമായസംവിധാനങ്ങള്‍ ആണ് ബഹ്‌റൈന്‍ സമസ്തയുടെയും, എസ്.കെ.എസ്.എസ്.എഫിന്റെയുംആഭിമുഖ്യത്തില്‍ഒരുക്കിയിട്ടുള്ളത്. നഗരത്തിലെ പ്രധാന ഹോട്ടലുകളിലാണ്‌വിദേശ പ്രതിനിധികള്‍ക്ക്താമസസൗകര്യംഒരുക്കിയിട്ടുള്ളത്. പ്രതിനിധികളുടെയാത്രാവിവരങ്ങള്‍ക്കും സഹായത്തിനുമായിപ്രത്യേകഹെല്‍പ് ഡെസ്‌കുംആരംഭിച്ചിട്ടുണ്ട്. ഭാരവാഹികള്‍ വിശദീകരിച്ചു.

അബൂദാബിയില്‍ നടന്ന പ്രഥമ ഗ്ലോബല്‍ മീറ്റില്‍ കേരളത്തിന്നായി ആവിഷ്‌കരിച്ച മണ്ണാര്‍ക്കാട് ഇസ്ലാമിക് സെന്റര്‍ കേന്ദ്രീകരിച്ച് സ്മാര്‍ട്ട് സിവില്‍ സര്‍വീസ് പരിശീലന പദ്ധതി, മത കലാലയ വിദ്യാര്‍ത്ഥികള്‍ക്കുള്ള മഫാസ് യു.പി.എസ.്‌സി സിവില്‍ സര്‍വീസ് പരിശീലനം, നിര്‍ധനകുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതിയായ വാദീസകന്‍, തീരദേശമേഖലയിലെ വിദ്യാഭ്യാസശാക്തീകരണ പദ്ധതിയായ കോസ്റ്റല്‍കെയര്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും സംഘടനയുടെ മേല്‍ നോട്ടത്തില്‍ ഇന്ന് നടന്നുവരുന്നുണ്ടെന്നും സംഘാടകര്‍ അറിയിച്ചു.

ഗ്ലോബല്‍ മീറ്റിനോടനുബന്ധിച്ച് വെള്ളിയാഴ്ച രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ വിപുലമായ പൊതു സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. ബഹുജനങ്ങളെ കൂടി ഉള്‍ക്കൊള്ളിച്ചു നടക്കുന്ന പൊതു സമ്മേളനത്തില്‍ സമകാലിക വിഷയങ്ങളിലുള്ള സമസ്തയുടെ നിലപാടുകളും പ്രമുഖരുടെ പ്രഭാഷണങ്ങളും ഗ്ലോബല്‍ മീറ്റിന്റെ സന്ദേശങ്ങളും അവതരിപ്പിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

സമാപന പൊതുസമ്മേളനം പാണക്കാട്‌സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. ബഹ്‌റൈന്‍ പാര്‍ലമെന്റ് അംഗം അഹ്മദ്അബ്ദുല്‍വാഹിദ് അല്‍ ഖറാത്ത മുഖ്യഅതിഥിആയിരിക്കും. വിവിധരാജ്യങ്ങളില്‍ നിന്നെത്തിയ സംഘട നാ നേതാക്കളും പ്രമുഖ വാഗ്മികളും പ്രഭാഷണം നടത്തും. പുതിയ കര്‍മ്മ പദ്ധതികളും മൂന്നാമത് ഗ്ലോബല്‍മീറ്റും പ്രഖ്യാപിച്ചാണ് പരിപാടി സമാപിക്കുക. ഗ്ലോബല്‍ മീറ്റിനു ശേഷം പ്രതിനിധികള്‍ ബഹ്‌റൈനിലെ സമസ്തയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുമെന്നും സംഘാടകര്‍ വിശദീകരിച്ചു.

സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ എസ്‌കെഎസ്എസ്എഫ്‌സ്റ്റേറ്റ് പ്രസിഡണ്ട് പാണക്കാട്‌സയ്യിദ്ഹമീദ്അലിശിഹാബ് തങ്ങള്‍, ജനറല്‍സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, വൈസ് പ്രസിഡണ്ട് കെ.എന്‍ എസ്മൗലവി, വികെ കുഞ്ഞിമുഹമ്മദ് ഹാജി, ഹാഫിള് ശറഫുദ്ധീന്‍ കണ്ണൂര്‍, അഷ്‌റഫ് അന്‍വരി ചേലക്കര, ഡോ.അബ്ദുള്‍റഹിമാന്‍ ഒളവട്ടൂര്‍ (യു.എ.ഇ), മുസ്തഫ കളത്തില്‍, നവാസ്‌കൊല്ലം, ഉബൈദുല്ല റഹ് മാനി, മൗസല്‍ മൂപ്പന്‍ തിരൂര്‍, മുഹമ്മദ് മോനു, ഷാനവാസ് കായംകുളം, നൗഫല്‍ വയനാട്, ശൈഖ് അബ്ദുറസാഖ് തലശ്ശേരി എന്നിവരും പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  26 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  34 minutes ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  an hour ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  2 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  4 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  5 hours ago