ഇടതുമുന്നണി കൈയേറ്റ മുന്നണിയായി: ചെന്നിത്തല
തിരൂര്‍: മന്ത്രിയും എം.പിയും എം.എല്‍.എയും മറ്റ് ഉന്നതരും നിയവിരുദ്ധമായി പരിസ്ഥിതിലോല പ്രദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൂമി കൈയേറിയിട്ടും നടപടിയെടുക്കാത്ത ഇടതുമുന്നണി കൈയേറ്റ മുന്നണിയായെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. 'പടയോരുക്കം' യാത്രയ്ക്കിടെ തിരൂരിലെത്തിയ പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. എല്‍.ഡി.എഫിലെ മന്ത്രിയും എം.പിയും എം.എല്‍.എയും പൊതുഭൂമി കൈയേറിയതായി കണ്ടെത്തിയിട്ടും നടപടിയെടുക്കാത്ത മുഖ്യമന്ത്രി അവരെ സംരക്ഷിക്കുന്ന നയമാണു തുടരുന്നതെന്നു ചെന്നിത്തല പറഞ്ഞു. കായല്‍ കൈയേറിയ മന്ത്രി തോമസ് ചാണ്ടിയും വ്യാജപട്ടയമുപയോഗിച്ചു സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയ ജോയ്‌സ് ജോര്‍ജ്ജ് എം.പി യും പരിസ്ഥിതി സംരക്ഷിത ഭൂമി കൈയേറി റിസോര്‍ട്ടു പണിത പി.വി.അന്‍വര്‍ എം.എല്‍.എയും ഇടതുമുന്നണിയില്‍ തുടരുന്നത് അവിശുദ്ധ കൂട്ടുകെട്ടിന്റെ നേര്‍സാക്ഷ്യമാണ്.
ഇത്തരക്കാരെ സംരക്ഷിക്കുന്നതിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണു നടത്തുന്നത്. സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശംവച്ച ജോയ്‌സ് ജോര്‍ജ്ജിന് എം.പി യായി തുടരാന്‍ അര്‍ഹതയില്ല. അദ്ദേഹം എം.പി.സ്ഥാനം ഉടന്‍ രാജിവെക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."