സ്വകാര്യ ഗ്രൂപ്പ് ഹാജിമാരെ സേവന നികുതിയില്‍ നിന്നൊഴിവാക്കണം
കോഴിക്കോട്: സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് വഴി ഹജ്ജിന് പോയ തീര്‍ഥാടകര്‍ക്ക് മാത്രം സേവന നികുതി ഈടാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം തികഞ്ഞ വിവേചനവും ഭരണഘടനാ ലംഘനവുമാണെന്ന് കോഴിക്കോട് ചേര്‍ന്ന ഇന്ത്യന്‍ ഹജ്ജ് ഉംറ ഗ്രൂപ്പ് അസോസിയേഷന്‍ യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഹജ്ജ് സേവനത്തിനുള്ള സര്‍വിസ് ടാക്‌സ് അടയ്ക്കണമെന്നാവശ്യപ്പെട്ടു ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇതിനകം തന്നെ പലര്‍ക്കും നോട്ടിസ് വന്നിരിക്കുകയാണ്.
ഇതിനെതിരേയും ജി.എസ്.ടിയില്‍ നിന്ന ് ഹജ്ജ് യാത്രക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര മന്ത്രിമാര്‍, കേരള മുഖ്യമന്ത്രി, ധനകാര്യമന്ത്രി, കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ എന്നിവര്‍ക്ക ് നിവേദനവും നല്‍കി. പി.കെ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. അഡ്വ.പീര്‍ മുഹമ്മദ് സ്വാഗതവും സി. മുഹമ്മദ് ബശീര്‍ നന്ദിയും പറഞ്ഞു. പി.കെ.എം ഹുസൈന്‍ ബായ്, വി.എ ചേക്കുട്ടിഹാജി, കെ.കെ അബ്ദുല്‍ഖാദര്‍ മൗലവി, സയ്യിദ് ഫസല്‍ ഹൈദ്രൂസി തങ്ങള്‍, കെ.വി അലവിക്കുട്ടി, കെ. മൊയ്തു സഖാഫി, പി.എം ഹംസ, മൊയ്തീന്‍ ഫൈസി പുത്തനഴി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."