HOME
DETAILS

നഗരപാത വികസന പദ്ധതി: ആദ്യഘട്ട ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും

  
backup
November 14 2017 | 08:11 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af


കോഴിക്കോട്: നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ സുപ്രധാന ചുവടുവയ്പായ 'നഗരപാത വികസന പദ്ധതി'യുടെ ഒന്നാംഘട്ട പൂര്‍ത്തീകരണ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉച്ചയ്ക്ക് 12ന് കോഴിക്കോട് സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനാകും. ഒന്നാംഘട്ടത്തില്‍ സ്റ്റേഡിയം-പുതിയറ, കാരപറമ്പ്-കല്ലുത്താന്‍ കടവ്, കോവൂര്‍-വെള്ളിമാട്കുന്ന്, ഗാന്ധി റോഡ് -മിനി ബൈപാസ്, പനാത്ത്താഴം-സി.ഡബ്ല്യു.ആര്‍.ഡി.എം, പുഷ്പ ജങ്ഷന്‍-മാങ്കാവ് എന്നീ റോഡുകളാണ് പദ്ധതിയുടെ ഭാഗമായി നവീകരിച്ചത്. ഇതില്‍ കാരപറമ്പ്-കല്ലുത്താന്‍കടവ് പാത നാലുവരിയായും മറ്റു റോഡുകള്‍ പത്തു മീറ്റര്‍ ടാര്‍ വീതിയിലും വികസിപ്പിച്ചു.
അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് രൂപകല്‍പന ചെയ്ത ഈ ആറു റോഡുകളുടെ ആകെ നീളം 22 കിലോമീറ്ററാണ്. 200 കോടി രൂപ നിര്‍മാണ ചെലവില്‍ പദ്ധതി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത് ഊരാളുങ്കല്‍ സൊസൈറ്റിയാണ്. രണ്ടു റോഡിനായി ഭൂമിയേറ്റെടുക്കാന്‍ 138 കോടി രൂപ ചെലവഴിച്ചു. അടുത്ത 15 വര്‍ഷം റോഡുകളുടെ റീടാറിങ്, നടപ്പാത, തെരുവു വിളക്കുകള്‍, സിഗ്‌നല്‍ സംവിധാനം തുടങ്ങിയവയുടെ പരിപാലനവും ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഉത്തരവാദിത്തമാണ്. 20 മാസം കൊണ്ടാണ് സൊസൈറ്റി പ്രവൃത്തി പൂര്‍ത്തിയാക്കിയത്. റോഡിന്റെ ഇരുവശങ്ങളിലായി കോണ്‍ക്രീറ്റ് ഓടകളും തെരുവു വിളക്കുകളും 15 പ്രധാന ജങ്ഷനുകളില്‍ ട്രാഫിക് സിഗ്‌നല്‍ സംവിധാനവും ബസ് ബേകളും ഇരുമ്പ് കൈവരിയോടെയുള്ള നടപ്പാതകളും സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി പുല്‍ത്തകിടികളും പൂന്തോട്ടങ്ങളും നിര്‍മിച്ചിട്ടുണ്ട്. റോഡുകളുടെ പൂര്‍ത്തീകരണത്തോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
2001-ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയും ഡോ. എം.കെ മുനീര്‍ പൊതുമരാമത്ത് മന്ത്രിയുമായ സമയത്താണ് കേരള റോഡ് ഫണ്ട് ബോര്‍ഡ് സ്ഥാപിച്ചത്. ഇതിന്റെ ഭാഗമായി പ്രസ്തുത പദ്ധതിയുടെ രൂപരേഖ തയാറാക്കി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ പ്രധാനപ്പെട്ട 27 റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യഘട്ടത്തിലെ മാനാഞ്ചിറ-വെള്ളിമാട്കുന്ന് പാതയും, സരോവരം കളിപ്പൊയ്കയ്ക്ക് കുറുകെയുള്ള പനാത്ത്താഴം-ഗാന്ധിറോഡ് എന്നിവയും ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നും ഇതിനായുള്ള ഫണ്ട് ഘട്ടം ഘട്ടമായി ലഭ്യമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ, എം.കെ രാഘവന്‍ എം.പി, എം.കെ മുനീര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, വിഘ്‌നേശ്വരി പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുടികൊഴിച്ചിലിനുള്ള മരുന്നുകള്‍ മൂലം മുഖത്ത് അസാധാരണ രോമവളര്‍ച്ചയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നു!; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വായിക്കാതെ പോകരുത്

Kerala
  •  4 days ago
No Image

അബ്ദുര്‍റഹീമിന്റെ മോചനം: രേഖകള്‍ സമര്‍പ്പിക്കാനായില്ല; കേസ് വീണ്ടും മാറ്റിവച്ചു

Saudi-arabia
  •  4 days ago
No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  4 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  4 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  4 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  4 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  4 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  4 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  4 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  4 days ago