ഹാദിയയെ കാണുന്നതില്‍നിന്ന് പിതാവ് വനിതാ കമ്മിഷന് അധ്യക്ഷയെ വിലക്കി
തിരുവനന്തപുരം: ഹാദിയയെ സന്ദര്‍ശിക്കുന്നതില്‍നിന്ന് പിതാവ് സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷയെ വിലക്കി. കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന്റെ സന്ദര്‍ശനവിവരം അറിയിക്കാനെത്തിയ പൊലിസ് ഉദ്യോഗസ്ഥരോടാണ് പിതാവ് അനിഷ്ടം പ്രകടിപ്പിച്ചത്.
തുടര്‍ന്ന് ഇതുസംബന്ധിച്ച് പൊലിസിനോട് കമ്മിഷന് അധ്യക്ഷ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പിതാവിന് ഇഷ്ടമുള്ളവര്‍ മാത്രം ഹാദിയയെ സന്ദര്‍ശിച്ചാല്‍ മതിയെന്ന നിലപാട് തുടരുന്നത് ശരിയല്ലെന്ന് എം.സി ജോസഫൈന് തിരുവനന്തപുരത്ത് പറഞ്ഞു.
എന്നാല്‍, സുരക്ഷാഭീഷണി ഉള്ളതിനാലാണ് മകളെ കാണാന്‍ അനുവദിക്കാത്തതെന്നാണ് പിതാവിന്റെ വാദം.
ദേശീയ വനിതാകമ്മിഷന് ഹാദിയയെ സന്ദര്ശിച്ചപ്പോഴില്ലാത്ത എന്തു സുരക്ഷാഭീഷണിയാണ് തന്റെ സന്ദര്‍ശനത്തില്‍ ഉണ്ടാവുകയെന്ന് പിതാവ് വ്യക്തമാക്കണമെന്ന് ജോസഫൈന് പറഞ്ഞു.
യുവതി വീട്ടില്‍ സുരക്ഷിതയാണെന്നാണ് ദേശീയ കമ്മിഷന് അധ്യക്ഷ പറഞ്ഞത്. അതേസമയം, പുറത്തുള്ളവരുമായി സഹവസിക്കുന്നതില്‍ നിയന്ത്രണമുള്ള യുവതി വീട്ടില്‍ സന്തോഷവതിയാണെന്ന് ഒരിക്കലും കരുതാനാകില്ല. ഹാദിയക്ക് നിയമസംവിധാനത്തിന് അകത്തു നിന്നുള്ള എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ജോസഫൈന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."