HOME
DETAILS
MAL
തിരുന്നാവായ - തവനൂര്‍ പാലത്തിന് വേണ്ടി അടയാളപ്പെടുത്തിയ തൂണുകള്‍ പിഴുതുമാറ്റി
backup
November 15 2017 | 04:11 AM
തിരുന്നാവായ: നിര്‍ദിഷ്ട തിരുനാവായ തവനൂര്‍ പാലത്തിന് വേണ്ടി അടയാളപ്പെടുത്തിയ സര്‍വേ തൂണുകള്‍ പിഴുതുമാറ്റി. തിരുനാവായയുടെ വടക്ക് ഭാഗത്ത് സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകളാണ് ഇളക്കി മാറ്റിയ നിലയില്‍ കാണപ്പെട്ടത്. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം.
സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ സ്ഥാപിച്ച തൂണുകളാണ് പിഴുതെറിയപ്പെട്ടത്. ഇവിടെ ഇരുവശങ്ങളിലുമായി ഇരുപതിലധികം സര്‍വേ തൂണുകളാണ് അധികൃതര്‍ നാട്ടിയിരുന്നത്. പാല നിര്‍മാണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് അടയാള തൂണുകള്‍ ചിലര്‍ ഇളക്കി മാറ്റിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."