HOME
DETAILS

സഊദിയില്‍ പ്രതിദിനം ജോലി നഷ്ടപ്പെടുന്നത് 1120 വിദേശികള്‍ക്ക്; ഈ വര്‍ഷം ജോലി നഷ്ടം എട്ടു ലക്ഷം

  
backup
November 15 2017 | 14:11 PM

564565464645613

റിയാദ്: സഊദിയില്‍ ജോലി നഷ്ടപ്പെടുന്നവരുടെ എന്നതില്‍ ഞെട്ടിക്കുന്ന കണക്കുകള്‍ വീണ്ടും പുറത്ത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണക്ക് വെളിപ്പെടുത്തിയത്. രാജ്യത്ത് ഈ വര്‍ഷം സെപ്തംബര്‍ വരെ എട്ടു ലക്ഷത്തോളം പേര്‍ക്കാണ് തങ്ങളുടെ ജോലി നഷ്ടമായത്. ജനുവരി ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയുള്ള 9 മാസക്കാലത്തെ റിപ്പോര്‍ട്ട് വിവരങ്ങളിലാണ് പുറത്തു വിട്ടത്. രാജ്യത്തെ ഔദ്യോഗിക ഏജന്‍സിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യങ്ങളാണ് ജോലി നഷ്ടപ്പടുന്നവരുടെ ഭീമമായ കണക്കുകള്‍ പുറത്ത് വിട്ടത്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രതിദിനം 3001 പേര്‍ക്കാണ് തൊഴില്‍ നഷ്ടമായി കൊണ്ടിരിക്കുന്നത്. ഇതില്‍ 1120 പേരും വിദേശികളാണ്. അതോടൊപ്പം തന്നെ സ്വദേശികള്‍ക്കും കനത്ത തൊഴില്‍ നഷ്ടമാണ് രേഖപ്പെടുതുന്നത്. 1181 സ്വദേശികള്‍ക്കാണ് പ്രതിദിനം ജോലി നഷ്ടം. സ്വദേശികളില്‍ നാലൊരു വിഭാഗം സ്വകാര്യ മേഖലയില്‍ നിന്നും മാറി സര്‍ക്കാര്‍ ജോലിയിലേക്ക് കയറുന്നതായും കണക്കുകള്‍ വ്യതമാക്കുന്നു. എന്നാല്‍ ഇതിനു വ്യതമായ കണക്കുകള്‍ ലഭ്യമല്ല.

5 ലക്ഷത്തിലേറെ വിദേശികളും മൂന്ന് ലക്ഷത്തിലേറെ സ്വദേശികള്‍ക്കും ഇതിനകം ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇത് പ്രകാരം ദിനംപ്രതി ജോലി നഷ്ടപ്പെടുന്നത് ശരാശി 3001 പേര്‍ക്കാണ്. അതേസമയം, സ്വദേശി വനിതകള്‍ വന്‍ മുന്നേറ്റമുണ്ടാക്കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്തംബറിലെ കണക്ക് പ്രകാരം സ്വകാര്യമേഖലയില്‍ അഞ്ച് ലക്ഷത്തിലേറെ വനിതകള്‍ ജോലി ചെയ്യുന്നുണ്ട്. ഈവര്‍ഷം മാത്രം ഇരുപതിനായിരത്തോളം വനിതകള്‍ക്ക് പുതുതായി ജോലി ലഭിച്ചു. കഴിഞ്ഞ വര്‍ഷാവസാനം 85 ലക്ഷം വിദേശ തൊഴിലാളികള്‍ക്ക് ഗോസിയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 82.1 ലക്ഷമാണ് ഉള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ വരും മാസങ്ങളില്‍ സഊദി തൊഴില്‍ മേഖലയില്‍ നിന്നും വിദേശ തൊഴിലാളികളുടെ ശക്തമായ കൊഴിഞ്ഞു പോക്കായിരിക്കും ഉണ്ടാവുക. ഇത് കേരളത്തിന്റെ സമ്പദ് ഘടനയെ തന്നെ മാറ്റി മറിച്ചേക്കും.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാല്‍പാറയില്‍ തേയിലത്തോട്ടത്തില്‍ നിന്ന കുട്ടിയെ പുള്ളിപ്പുലി വലിച്ചു കൊണ്ടുപോയി; ആറുവയസുകാരിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി'; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി സതീശന്‍

Kerala
  •  2 months ago
No Image

പ്രിയങ്കാഗാന്ധി വയനാട്ടിലേക്ക്; 23 ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; യമുനാനദിയില്‍ വിഷപ്പത

Kerala
  •  2 months ago
No Image

പി.പി ദിവ്യയ്‌ക്കെതിരെ സംഘടനാ നടപടി ഉടനില്ല; സംരക്ഷിച്ച് സി.പി.എം

Kerala
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  2 months ago
No Image

കണ്ണൂര്‍ കളക്ടര്‍ സംശയത്തിന്റെ നിഴലില്‍, സ്ഥാനത്ത് നിന്ന് നീക്കണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെ.എസ്.യു

Kerala
  •  2 months ago
No Image

കൊല്ലം ഇരവിപുരത്ത് ബൈക്ക് റോഡിലെ കുഴിയില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  2 months ago
No Image

ജനം മുഖ്യമന്ത്രിയെ കാണുന്നത് നികൃഷ്ടജീവിയായി; സരിന്‍ പോയാല്‍ ഒരു പ്രാണി പോയ പോലെ: കെ. സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago