HOME
DETAILS

കവര്‍ച്ചാകേസിലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി

  
backup
November 16 2017 | 04:11 AM

%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%be%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86



പെരിന്തല്‍മണ്ണ: കവര്‍ച്ചാകേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തല്‍മണ്ണയിലെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. മാസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് കുരുമംഗലം പൊലിസ് അറസ്റ്റ് ചെയ്ത കണ്ണൂര്‍ ആലക്കോട് സ്വദേശി കൊല്ലപ്പറമ്പില്‍ മുഹമ്മദി(37)നെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്. പ്രതിയെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും രാമപുരം, കാച്ചിനിക്കാട്, മക്കരപ്പറമ്പ്, അരിപ്ര ഭാഗങ്ങളില്‍ 2015-16 കാലയളവില്‍ നടന്ന വിവിധ കവര്‍ച്ച കേസുകള്‍ക്കും മോഷണശ്രമങ്ങള്‍ക്കും തുമ്പുണ്ടാക്കാന്‍ പൊലിസിന് സാധിച്ചു. കണ്ണൂരില്‍ നിന്ന് രാത്രിയില്‍ ബസ് മാര്‍ഗം ദൂരസ്ഥലങ്ങളില്‍ പോയി നഗരത്തോട് ചേര്‍ന്നുള്ള വീടുകളില്‍ കൂട്ടമായി മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി.
ഒരേസമയം അഞ്ചോളം വീടുകളില്‍ കവര്‍ച്ചനടത്തുന്ന പ്രതി ഇതിലൂടെ ലഭിക്കുന്ന പണവും മറ്റും കണ്ണൂരില്‍ കൊണ്ടുപോയാണ് വില്‍പന നടത്തിയിരുന്നത്. കഴിഞ്ഞദിവസം പ്രതിയുമായി പോയി പൊലിസ് 10പവനോളം സ്വര്‍ണം തിരിച്ചെടുത്തു.
പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനു മൂത്തേടം, മങ്കട എസ്.ഐ സതീഷ്, ഉദ്യോഗസ്ഥരായ സി.പി മുരളീധരന്‍, പി.എന്‍ മോഹനകൃഷ്ണന്‍, എന്‍.ടി ഉണ്ണികൃഷ്ണന്‍, എം.മനോജ്കുമാര്‍, വിദ്യാധരന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  24 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  24 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  24 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  24 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  24 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  24 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  24 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  24 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  24 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  24 days ago